സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ഇടുക്കി എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്.
ഇടുക്കി: ക്രിസ്മസ് - പുതുവത്സരാഘോഷക്കാലത്ത് മദ്യവും മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ തടയുന്നതിനും ജില്ലയിലെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനുമായി എക്‌സൈസ് വകുപ്പ് സ്പെഷ്യല്‍ ഡ്രൈവ് നടത്തും. ഇതിന്റെ ഭാഗമായി ഇടുക്കി എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു.
വ്യാജമദ്യം, മയക്കുമരുന്ന് എന്നിവ സംബന്ധിച്ച് ലഭിക്കുന്ന വിവരങ്ങള്‍ തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന ഡിവിഷണല്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാം. തുടര്‍ന്ന് അടിയന്തര നടപടി സ്വീകരിക്കുന്നതിന് സര്‍ക്കിള്‍ തലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌ട്രൈക്കിങ് ഫോഴ്‌സ് ടീമിനെ നിയമിച്ചതായി ഇടുക്കി ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ അറിയിച്ചു.
ജില്ലയിലെ വിവിധ എക്‌സൈസ് ഓഫീസുകളിലെ ഫോണ്‍ നമ്പറുകള്‍:
ജില്ലാതല എക്‌സൈസ് കണ്‍ട്രോള്‍ റൂം- ടോള്‍ ഫ്രീ നമ്പര്‍: 18004253415, ഹോട്ട് ലൈന്‍ നമ്പര്‍: 155358
അസി. എക്‌സൈസ് കമ്മിഷണര്‍(എന്‍ഫോഴ്സ്‌മെന്റ്), ഇടുക്കി: 04862232469, 9496002866
സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇടുക്കി: 04862 232469, 9400069532
നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്, അടിമാലി: 04864 225782, 9400069534
എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് -തൊടുപുഴ:04862 223147, 9400069530, പീരുമേട് : 04869 232018,9400069526, മൂന്നാര്‍: 04864 278356, 9400069524, ഉടുമ്പന്‍ചോല: 04868 233247, 9400069528, ഇടുക്കി: 04868 275567, 9446283186.