പാലക്കാട് കൽപ്പാത്തി രഥോത്സവത്തിന് പ്രാദേശിക അവധി, സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

By Web TeamFirst Published Oct 30, 2024, 4:27 PM IST
Highlights

മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല

പാലക്കാട്: പാലക്കാട്‌ കല്‍പ്പാത്തി രഥോത്സവത്തിന്‍റെ പശ്ചാത്തലത്തിൽ നവംബര്‍ 15 ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് നവംബര്‍ 15 ന് പാലക്കാട് താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ലെന്നും കളക്ടറുടെ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

തിരുവനന്തപുരമടക്കമുള്ള ജില്ലകളിൽ വീണ്ടും മഴ മുന്നറിയിപ്പ്, 4 ദിവസം ഇടിമിന്നലോടു കൂടിയ മഴ സാധ്യത

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!