വയനാട് ജില്ല ബി ഡിവിഷന്‍ ഫുട്‌ബോള്‍; ബത്തേരി ഫുട്‌ബോള്‍ അക്കാദമി ജേതാക്കള്‍, വി കെ ആനന്ദ് മികച്ച താരം

ഇരുടീമുകളും പന്ത്രണ്ട് വീതം പോയിന്റ് നേടി. എന്നാല്‍ ഹെഡ് ടു ഹെഡ് മത്സരങ്ങളുടെ കണക്കില്‍ ബത്തേരി ഫുട്‌ബോള്‍ അക്കാദമി ഒന്നാമതെത്തുകയായിരുന്നു

wayand district b division footba;; bathery football academy champions 21 March 2025

സുല്‍ത്താന്‍ ബത്തേരി: വയനാട് ജില്ല ഫുട്‌ബോള്‍ അസോസിയേഷന്‍ ബി ഡിവിഷന്‍ ലീഗില്‍ ബത്തേരി ഫുട്‌ബോള്‍ അക്കാദമി ജേതാക്കളായി. കെ.വൈ.സി ചേനാട് റണ്ണേഴ്‌സ് അപ്പ് ആയി. ബത്തേരി നഗരസഭ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരങ്ങളില്‍ ഇരുടീമുകളും പന്ത്രണ്ട് വീതം പോയിന്റ് നേടി. എന്നാല്‍ ഹെഡ് ടു ഹെഡ് മത്സരങ്ങളുടെ കണക്കില്‍ ബത്തേരി ഫുട്‌ബോള്‍ അക്കാദമി ഒന്നാമതെത്തുകയായിരുന്നു. ബി ഡിവിഷനിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ എ ഡിവിഷന്‍ ലീഗിലേക്ക് യോഗ്യത നേടി. 

ബത്തേരി ഫുട്‌ബോള്‍ അക്കാദമിയിലെ വി.കെ. ആനന്ദ് ടൂര്‍ണമെന്റിലെ മികച്ച താരമായി,  മഹാത്മ പഞ്ചാരക്കൊല്ലിയിലെ രോഹിത്ത് മികച്ച പ്രതിരോധനിര താരമായി. മികച്ച ഗോള്‍ കീപ്പര്‍ ആയി കെ.വൈ.സി ചേനാടിന്റെ കെ. അദ്‌നാന്‍, ഏമേര്‍ജിങ് പ്ലെയര്‍ ആയി ബത്തേരി ഫുട്‌ബോള്‍ അക്കാദമിയിലെ സുരേഷ്‌കുമാര്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.  

Latest Videos

മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ നടന്ന സമ്മാനദാന ചടങ്ങ് വടുവഞ്ചാല്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.വി. മനോജ് ഉദ്ഘാടനം ചെയ്തു. വയനാട് ജില്ല ഫുട്‌ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് നാസര്‍ കല്ലങ്കോടന്‍ അധ്യക്ഷത വഹിച്ചു. ജില്ല ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി ബിനു തോമസ് സ്വാഗതം പറഞ്ഞു. കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ അംഗം ഷെഫീഖ് ഹസന്‍, നിഷാന്ത് മാത്യൂ, സെഫീര്‍, ടൂര്‍ണമെന്റ് കമ്മിറ്റി കണ്‍വീനര്‍ കെ. ആസിഫ്, ജോയിന്റ് കണ്‍വീനര്‍ കെ.എസ് സന്തോഷ് എന്നിവര്‍ സംബന്ധിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

vuukle one pixel image
click me!