ലഗേജിൽ എന്തൊക്കെയുണ്ട്? ആവര്‍ത്തിച്ചുള്ള ചോദ്യം ഇഷ്ടപ്പെട്ടില്ല, ഒരൊറ്റ മറുപടിയിൽ യാത്രക്കാരൻ പിടിയിൽ

ഗേജിനുള്ളിൽ ബോംബാണെന്ന് പറഞ്ഞ യാത്രക്കാരൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിലായി. എറണാകുളം കരുവേലിപ്പടി സ്വദേശി നിഥിനാണ് അറസ്റ്റിലായത്. സംഭവത്തോടെ ഇയാളുടെ യാത്രയും മുടങ്ങി

Passenger arrested at Nedumbassery airport for claiming to have a bomb in his luggage

എറണാകുളം: ലഗേജിനുള്ളിൽ ബോംബാണെന്ന് പറഞ്ഞ യാത്രക്കാരൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിലായി. എറണാകുളം കരുവേലിപ്പടി സ്വദേശി നിഥിനാണ് അറസ്റ്റിലായത്. സംഭവത്തോടെ ഇയാളുടെ യാത്രയും മുടങ്ങി. ഇന്ന് രാത്രി 8.15നുള്ള എയര്‍ഇന്ത്യ വിമാനത്തിൽ പോകാനെത്തിയ ഇയാളുടെ ലഗേജിൽ എന്തൊക്കെയുണ്ടെന്ന് സുരക്ഷാ പരിശോധനക്കിടെ ജീവനക്കാർ ആവർത്തിച്ച് ചോദിച്ചത് ഇഷ്ടപ്പെടാതെയാണ് യുവാവ് ബോംബാണെന്ന് മറുപടി നൽകിയത്. തുടർന്ന് ജീവനക്കാർ റിപ്പോർട്ട് ചെയ്തതനുസരിച്ച് ഇയാളുടെ ബാഗേജ് തുറന്നു പരിശോധിച്ചു. യാത്ര നിഷേധിച്ച ശേഷം ഇയാളെ നെടുമ്പാശ്ശേരി പൊലീസിന് കൈമാറി.

ദില്ലി ഹൈക്കോടതി ബാർ അസോസിയേഷൻ അധ്യക്ഷസ്ഥാനത്തേക്ക് മലയാളി; മുതിർന്ന അഭിഭാഷകൻ എൻ ഹരിഹരൻ തെരഞ്ഞെടുക്കപ്പെട്ടു

Latest Videos

 

vuukle one pixel image
click me!