ഒരു വര്‍ഷമൊക്കെ കഴിഞ്ഞില്ലേ, ഇനി ആരും തേടി വരില്ലെന്ന് കരുതി, ബെംഗളൂരുവിലെത്തി പിടികൂടിയത് ലഹരി സംഘത്തലവനെ

ചിറയിൻകീഴിൽ എംഡിഎംഎ പിടികൂടിയ കേസിൽ പ്രധാന പ്രതിയായ ആലൻ ഫിലിപ്പിനെ ബെംഗളൂരുവിൽ നിന്ന് കേരള പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും ലഹരി എത്തിക്കുന്ന പ്രധാനിയാണ്.

Kerala Police arrest main accused in connection with 127 grams of MD MA seized from Bangalore

ബെംഗളൂരു: ചിറയിൻകീഴിൽ 127 ഗ്രാം എംഡി എംഎ പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് പ്രധാന പ്രതിയെ ബെംഗളൂരുവിൽ നിന്ന് വലയിലാക്കി കേരളാ പൊലീസ് പിടികൂടി. കഴിഞ്ഞ വർഷം ഡിസംബറിലായിരുന്ന എംഡിഎംഎ പിടികൂടിയത്. പത്തനംതിട്ട കരിമ്പാനക്കുഴിയിൽ പനച്ചകുഴി കുറന്തറ വീട്ടിൽ അലൻ ഫിലിപ്പ്(വയസ്സ് 25) ആണ് പിടിയിലായത്. 

ലഹരിക്കെതിരെ കേരള പോലീസ് നടത്തിവരുന്ന 'ഓപ്പറേഷൻ ഡി ഹൻഡിന്റെ' ഭാഗമായി നടത്തിയ അന്വേഷണത്തിൽ ആണ് ഇയാളും ഇപ്പോൾ പിടിയിൽ ആയത്.  ചിറയിൻകീഴ് പൊലീസ് ഇൻസ്‌പെക്ടർ വി എസ് വിനീഷ്, ഡാൻസാഫ് സബ്ബ് ഇൻസ്‌പെക്ടർ ബി. ദിലീപ് സിവിൽ പൊലീസ് ഉദ്യോഗസ്ഥർ ആയ സുനിൽരാജ്, വിഷ്ണു എന്നിവർ ബെംഗളൂരു എത്തിയാണ് പ്രതിയെ പിടികൂടിയത്.

Latest Videos

 2024 ഡിസംബറിലാണ്  കേസിന് ആസ്പദമായ സംഭവം നടന്നത്. അന്ന് 127 ഗ്രാം എം ഡി എം എ യുമായി രണ്ട് പ്രതികളെ ടാൻസാഫും ചിറയിൻകീഴ് പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തിരുന്നു. അവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പഴുതടച്ച അന്വേഷണത്തിലൂടെ ആണ് ഇയാളെ ഇപ്പോൾ ബെംഗളൂരുവിൽ നിന്ന് പിടികൂടിയത്. ഇപ്പോൾ അറസ്റ്റിലായ  പ്രതി അലൻ ബാംഗ്ലൂരിൽ സ്ഥിര താമസമാക്കി കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും എംഡിഎംഎ സപ്ലൈ ചെയ്യുന്നതിലെ പ്രധാനിയാണ്. ലഹരി കടത്തുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ തമിഴ്നാട്ടിലും കേസ് നിലവിൽ ഉണ്ട്. 

തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി കെ എസ്സ് സുദർശനൻ ഐ പി എസ്സിന്റെ നിർദ്ദേശാനുസരണം നർക്കോട്ടിക്ക് സെൽ ഡി വൈ എസ്സ് പി കെ. പ്രദീപ് ആറ്റിങ്ങൽ ഡി വൈ എസ്സ് പി മഞ്ജുലാൽ എന്നിവരുടെ നേതൃത്വത്തിൽ അതിശക്തമായ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ആണ് തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് നടപ്പിലാക്കി വരുന്നത്.

എംഡിഎംഎയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു, 232 പേരെ അറസ്റ്റ് ചെയ്തു, ഓപ്പറേഷന്‍ ഡി-ഹണ്ട് തുടരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

vuukle one pixel image
click me!