സ്വത്ത് തര്‍ക്കം; പിതാവിന്‍റെ മൂക്ക് അടിച്ച് പൊട്ടിച്ച മകനെ പൊലീസ് സാഹസികമായി പിടികൂടി

നാട്ടുകാരുടെ സഹായത്തോടെയാണ് പരിക്കേറ്റ രാമകൃഷ്ണപിള്ളയെ ആശുപത്രിയില്‍ എത്തിച്ചത്.

Son arrested for brutally beating 80 year old father

ചാരുംമൂട്: വയോധികനായ പിതാവിനെ ക്രൂരമായി മർദ്ദിച്ച മകൻ പിടിയിൽ. നൂറനാട് സ്വദേശി രാമകൃഷ്ണപിള്ള (80) യെയാണ് തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന മകൻ അജീഷ് (43) ക്രൂരമായി മർദ്ദിച്ചത്. തുടര്‍ന്ന് പടനിലം ഭാഗത്തുനിന്നും സാഹസികമായാണ് അജീഷിനെ നൂറനാട് പൊലീസ് പിടി കൂടിയത്. സ്വത്തിനെ ചൊല്ലിയുള്ള തർക്കത്തിനിടെ വിറക് കഷ്ണം കൊണ്ട് ഇയാള്‍ പിതാവിനെ ക്രൂരമായി മർദിക്കുകയായും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. ക്രൂരമായ അതിക്രമത്തിന് ശേഷം പ്രതി ഒളിവിൽ പോയി. 

നാട്ടുകാരുടെ സഹായത്തോടെയാണ് പരിക്കേറ്റ രാമകൃഷ്ണപിള്ളയെ ആശുപത്രിയില്‍ എത്തിച്ചത്. മൂക്കിന് പൊട്ടലുണ്ടായിരുന്ന രാമകൃഷ്ണനെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിക്കായി അന്വേഷണം നടത്തിയെങ്കിലും മൊബൈൽ സ്വിച്ച് ഓഫ് ആക്കി മുങ്ങിയ പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഒടുവിൽ പടനിലം ഭാഗത്ത് വെച്ച് സാഹസികമായി പിടികൂടുകയായിരുന്നു. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തിരിക്കുകയാണ്. 
 

Latest Videos

tags
vuukle one pixel image
click me!