മോട്ടോർ വാഹന ചെക്ക് പോസ്റ്റിലെ പരിശോധനയിൽ 'ഞെട്ടി' വിജിലൻസ്; നോട്ട് കെട്ടുകള്‍ സൂക്ഷിച്ചത് പ്രിൻ്ററിനുള്ളിൽ

By Web Team  |  First Published Jan 26, 2024, 11:19 AM IST

ചെക്ക്പോസ്റ്റിലെ പ്രിൻ്ററിനുള്ളിൽ പേപ്പറിന് പകരം  നോട്ട് കെട്ടുകളാണ് വിജിലന്‍സ് കണ്ടെത്തിയത്. ഉപയോഗശൂന്യമായ കാർഡ്ബോർഡ് പെട്ടിയിൽ നിന്നും പണം പിടികൂടി.


പാലക്കാട്: വാളയാർ മോട്ടോർ വാഹന ചെക്ക് പോസ്റ്റിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന. ചെക്ക്പോസ്റ്റിലെ പ്രിൻ്ററിനുള്ളിൽ പേപ്പറിന് പകരം  നോട്ട് കെട്ടുകളാണ് വിജിലന്‍സ് കണ്ടെത്തിയത്. ഉപയോഗശൂന്യമായ കാർഡ്ബോർഡ് പെട്ടിയിൽ നിന്നും പണം പിടികൂടി. 25,650 രൂപയാണ് മിന്നൽ പരിശോധനയില്‍ പിടിച്ചെടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!