ബിയറിനും 1000 ഡോളറിനും വേണ്ടി സ്വന്തം കുഞ്ഞിനെ വിറ്റു, കൈമാറ്റം ചെയ്യുന്ന വീഡിയോ പുറത്ത്; ദമ്പതിമാർ പിടിയിൽ

By Web Team  |  First Published Sep 30, 2024, 12:01 AM IST

പണത്തിനും ബിയറിനും പകരമായി ദമ്പതികൾ തങ്ങളുടെ കുഞ്ഞിനെ വിറ്റുവെന്ന ഫോൺ സന്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ദമ്പതിമാർ പിടിയിലായത്.


വാഷിങ്ടൺ: പ്രായപൂർത്തിയാകാത്ത കുട്ടിയെ പണത്തിനും മദ്യത്തിനും വീണ്ടി വിൽപ്പന നടത്തിയ ദമ്പതിമാർ അമേരിക്കയിൽ പിടിയിൽ. വടക്കുപടിഞ്ഞാറൻ അർക്കൻസാസിൽ നിന്നുള്ള ദമ്പതികളാണ് തങ്ങളുടെ കുഞ്ഞിനെ 1,000 ഡോളറിനും ബിയറിനും വേണ്ടി വിൽക്കാൻ ശ്രമിച്ചത്. റോജേഴ്‌സിലെ ഒരു ക്യാമ്പിലെ അന്തേവാസികളായ  ഡാരിയൻ അർബൻ ഷാലെൻ എഹ്‌ലേഴ്‌സ് എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. മൂന്ന് മാസമായി ദമ്പതിമാരും കുഞ്ഞും ക്യാമ്പിലെ അന്തേവാസികളായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പണത്തിനും ബിയറിനും പകരമായി ദമ്പതികൾ തങ്ങളുടെ കുഞ്ഞിനെ വിറ്റുവെന്ന ഫോൺ സന്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ദമ്പതിമാർ പിടിയിലായത്. 1000 ഡോളറിന്‍റെ ചെക്ക് വാങ്ങി കുഞ്ഞിനെ കൈമാറുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. സെപ്തംബർ 21 ന് ബീവർ ലേക്ക് ഹൈഡ് എവേ ക്യാമ്പ് ഗ്രൗണ്ടിൽ വെച്ചാണ് കുട്ടിയെ കൈമാറ്റം ചെയ്തത്. സംഭവം കണ്ട ക്യാമ്പിലെ മറ്റ് അന്തേവാസികളാണ് പൊലീസിൽ വിവരമറിയിച്ചത്.

Latest Videos

undefined

കുട്ടിയെ പൊലീസ് സംരക്ഷണയിലേക്ക് മാറ്റി. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുടെ ജനനേന്ദ്രിയത്തിലും ശരീരത്തിലും മുറിവേറ്റ പാടുകളുണ്ട്. പൊള്ളലേറ്റ പാടുകളും കുട്ടിയുടെ ശരീരത്തുള്ളതിനാൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കുട്ടിയെ ഒറ്റ രാത്രികൊണ്ട് വിൽപ്പന നടത്താനായിരുന്നു ഇവർ ലക്ഷ്യമിട്ടതെന്ന് പൊലീസ് കണ്ടെത്തി.  കുട്ടിയെ പണം കൈപ്പറ്റി കൈമാറ്റം ചെയ്യുന്നതിന്‍റെ കരാർ ഒപ്പിടുന്ന മൊബൈൽ വീഡിയോകൾ പൊലീസിന് തെളിവായി ലഭിച്ചിട്ടുണ്ട്.  

Read More : പുഷ്പന്‍റെ മരണത്തിന് പിന്നാലെ അപകീർത്തിപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റ്; കോതമംഗലം എസ്ഐയെ സസ്പെൻഡ് ചെയ്തു
 

click me!