പ്രസവവേദന അനുഭവപ്പെട്ട് ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കവേ യുവതിക്ക് വീട്ടിൽ പ്രസവം; രക്ഷകരായി 108 ആംബുലൻസ്

By Web Team  |  First Published Nov 20, 2024, 12:05 AM IST

തിങ്കളാഴ്ച രാത്രി 11:45 ഓടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിന് തുടർന്ന് ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കവേ വീട്ടിൽ വെച്ച് കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. 


തിരുവനന്തപുരം: വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. മലയിൻകീഴ് മൊട്ടമുഡ് സ്വദേശിനിയായ ഇരുപത്തിനാലുകാരിയാണ് വീട്ടിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. തിങ്കളാഴ്ച രാത്രി 11:45 ഓടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിന് തുടർന്ന് ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കവേ വീട്ടിൽ വെച്ച് കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. 

ഉടൻ ബന്ധുക്കൾ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം മലയിൻകീഴ് താലൂക്ക് ഹെഡ്ക്വാർട്ടർ ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ആംബുലൻസ് പൈലറ്റ് അനന്തൻ എസ്. എ, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ അഞ്ജന വിജയൻ എന്നിവർ ഉടൻ സ്ഥലത്തെത്തി. 

Latest Videos

undefined

തുടർന്ന് അഞ്ജന അമ്മയും കുഞ്ഞും തമ്മിലുള്ള പൊക്കിൾകൊടി ബന്ധം വേർപെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി. തുടർന്ന് ആംബുലൻസ് പൈലറ്റ് അനന്ദൻ ഇരുവരെയും തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു. 

വീണ്ടും 'കനിവി'ന്‍റെ ആശുപത്രിയായി '108'; അതിഥി തൊഴിലാളിയായ യുവതി ആംബുലന്‍സില്‍ കുഞ്ഞിന് ജന്മം നൽകി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!