കുറുവ സംഘത്തെ പൂട്ടാൻ പൊലീസ്; സംഘത്തിലെ സന്തോഷ് സെൽവൻ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ

By Web Team  |  First Published Nov 19, 2024, 11:40 PM IST

ആലപ്പുഴയിൽ മോഷണം നടത്തിയ കുറുവ സംഘത്തിലെ സന്തോഷ് സെൽവനെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു 


മണ്ണഞ്ചേരി: ആലപ്പുഴയിൽ മോഷണം നടത്തിയ കുറുവ സംഘത്തിലെ സന്തോഷ് സെൽവനെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. മണ്ണഞ്ചേരിയിലെ മോഷണത്തിൽ സന്തോഷിനൊപ്പം ഉണ്ടായിരുന്ന കുട്ടാളിയേയും പുന്നപ്രയിൽ മോഷണം നടത്തിയ പ്രതികളെയും കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് അന്വേഷണ സംഘം. 

ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് സന്തോഷിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. അഞ്ച് ദിവസം കസ്റ്റഡിയിൽ കിട്ടുന്നതോടെ വിശദമായി ചോദ്യം ചെയ്ത് കുറുവ സംഘത്തിലെ കൂടുതൽ 
പ്രതികളിലേക്ക് എത്താനാകുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ. മോഷണം നടന്ന വീട്ടിലുൾപ്പെടെ എത്തിച്ച് തെളിവെടുപ്പ് നടത്തും.

Latest Videos

14 പേരാണ് കുറുവ സംഘത്തിലുള്ളത് എന്നാണ് വിവരം. അതേസമയം കുറുവ സംഘാംഗമെന്ന സംശയത്തില്‍ കസ്റ്റഡിയിലെടുത്ത മണികണ്ഠനെ പോലീസ് വിട്ടയച്ചു. ആലപ്പുഴയില്‍ മോഷണം നടന്ന ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ 14 വരെ മണികണ്ഠന്‍ കേരളത്തില്‍ ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് കണ്ടെത്തല്‍. പുന്നപ്രയില്‍ മോഷണം നടന്ന വീട്ടിലെ യുവതിക്ക് മണികണ്ഠനെ തിരിച്ചറിയാനും കഴിഞ്ഞിരുന്നില്ല. എന്നാല്‍ മോഷണങ്ങള്‍ക്ക് ഇയാള്‍ ബാഹ്യ സഹായം ചെയ്തിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

കുറുവാ ഭീതി; കുണ്ടന്നൂർ പാലത്തിനടിയിലെ കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കുന്നു, നടപടി ആരോഗ്യവിഭാഗത്തിൻ്റേത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!