സംഗീതാസ്വാദകരുടെ കൈയടി നേടി 'അഭിലാഷ'ത്തിലെ ഗാനം; സ്പോട്ടിഫൈ ടോപ്പ് 50 ലിസ്റ്റില്‍

സൈജു കുറുപ്പ് നായകനാവുന്ന ചിത്രം

thattathil song from abhilasham movie now at top 50 list of spotify india

അഭിലാഷം സിനിമയിലെ ഹൃദയം മിടിപ്പിക്കുന്ന സംഗീതം ഇതിനകം സംഗീത പ്രേമികളുടെ മനസ് കീഴടക്കിയിരിക്കുകയാണ്. ഇപ്പോൾ, ചിത്രത്തിലെ ‘തട്ടത്തിൽ’ എന്ന ഗാനം സ്പോട്ടിഫൈ ഇന്ത്യയുടെ ടോപ്പ് 50 വൈറൽ സോങ് ലിസ്റ്റിൽ 20-ാം സ്ഥാനം പിടിച്ചിരിക്കുന്നു. ഇത്രയും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന മലയാളം ഗാനങ്ങളിൽ ഒന്നു കൂടിയാണ് ഇത്. ശ്രീഹരി കെ നായർ സംഗീത സംവിധാനം നിർവഹിച്ച ഈ ഗാനത്തിന് ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വലിയ സ്വീകരണമാണുള്ളത്. സൈജു കുറുപ്പ്, തൻവി റാം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഈ പ്രണയകഥ മാർച്ച് 29ന് തിയറ്ററുകളിലെത്തും. റിലീസിന് മുമ്പ് ഗാനത്തിന് ലഭിച്ച ഈ വലിയ പ്രചാരം സിനിമയുടെ പ്രേക്ഷക പിന്തുണ ശക്തിപ്പെടുത്തും എന്നാണ് പ്രതീക്ഷ.

റീലുകൾ, കവർ വേർഷനുകൾ, ടിക്‌ടോക്ക് ചലഞ്ചുകൾ തുടങ്ങി ‘തട്ടത്തിൽ’ സോഷ്യൽ മീഡിയയിൽ വലിയ തരംഗമായിക്കഴിഞ്ഞു. മലയാള സിനിമയുടെ പ്രണയഗാനങ്ങളുടെ കൂട്ടത്തിലേക്ക് എക്കാലവും ഓർത്തു വെക്കപ്പെടാൻ പോന്ന ഒരു ഗാനം കൂടെയാണ് ‘തട്ടത്തിൽ’. ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന ചിത്രമാണ് അഭിലാഷം. സെക്കന്റ്‌ ഷോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആൻ സരിഗ ആന്റണി, ശങ്കർ ദാസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ജെനിത് കാച്ചപ്പിള്ളിയാണ്. 

Latest Videos

ബിനു പപ്പു, നവാസ് വള്ളിക്കുന്ന്, ഉമ കെ പി, നീരജ രാജേന്ദ്രൻ, ശീതൾ സക്കറിയ, അജിഷ പ്രഭാകരൻ, നിംന ഫതൂമി, വസുദേവ് സജീഷ്, ആദിഷ് പ്രവീൺ, ഷിൻസ് ഷാൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മികച്ച പ്രേക്ഷകാഭിപ്രായം നേടിയിരുന്നു. മലബാറിന്റെ പശ്‌ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രത്തിൽ അഭിലാഷ് എന്ന കഥാപാത്രമായി സൈജു കുറുപ്പ് എത്തുമ്പോൾ ഷെറിൻ എന്ന കഥാപാത്രമായാണ് തൻവി റാം അഭിനയിച്ചിരിക്കുന്നത്. 

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -ഷോർട്ട്ഫ്ലിക്സ്, ഛായാഗ്രഹണം - സജാദ് കാക്കു, സംഗീത സംവിധായകൻ - ശ്രീഹരി കെ നായർ , എഡിറ്റർ - നിംസ്, വസ്ത്രാലങ്കാരം - ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് - റോണക്സ് സേവ്യർ, കലാസംവിധാനം - അർഷദ് നാക്കോത്ത് , പ്രൊഡക്ഷൻ കൺട്രോളർ - രാജൻ ഫിലിപ്പ്, ഗാനരചന - ഷർഫു & സുഹൈൽ കോയ, സൗണ്ട് ഡിസൈൻ - പി സി വിഷ്ണു , വിഎഫ്‍എക്സ് - അരുൺ കെ രവി, കളറിസ്റ്റ് - ബിലാൽ റഷീദ്, സ്റ്റിൽസ് - ഷുഹൈബ് എസ്.ബി. കെ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സാംസൺ, ഡിസൈൻസ് - വിഷ്ണു നാരായണൻ , ഡിസ്ട്രിബ്യൂഷന്‍ - ഫിയോക്ക് , ഓവർസീസ് ഡിസ്ട്രിബൂഷൻ - ഫാർസ് ഫിലിംസ് , മ്യൂസിക് റൈറ്റ്സ് - 123 മ്യൂസിക്സ്, ഡിജിറ്റൽ മാർക്കറ്റിംഗ് - ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്, ഡിജിറ്റൽ പി ആർ ഒ: റിൻസി മുംതാസ്, പിആർഒ - വാഴൂർ ജോസ്, ശബരി.

ALSO READ : 'നക്ഷത്രങ്ങളാണ് എന്‍റെ വഴികാട്ടികൾ'; ഇടവേളയ്ക്ക് ശേഷം പുതിയ പോസ്റ്റുമായി ജൂഹി

vuukle one pixel image
click me!