ബീമാപള്ളി ഉറൂസ്: തിരുവനന്തപുരം നഗരസഭാ പരിധിയിൽ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി

By Web Team  |  First Published Dec 3, 2024, 6:18 AM IST

തിരുവനന്തപുരം നഗരസഭാ പരിധിയിലെ എല്ലാ സംസ്ഥാന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അനുകുമാരി വ്യക്തമാക്കി.


തിരുവനന്തപുരം : ബീമാ പള്ളി ഉറൂസിന് ഇന്ന് തുടക്കമാകും. രാവിലെ എട്ട് മണിയോടെ പ്രാർത്ഥനചടങ്ങുകൾ തുടങ്ങും. തുടർന്ന് നഗരപ്രദക്ഷിണം നടക്കും. പതിനൊന്ന് മണിയോടെ പതാക ഉയർത്തും. 13 ആം തീയതി വരെയാണ് ഉറൂസ്. ഉറൂസിനോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരസഭാ പരിധിയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം നഗരസഭാ പരിധിയിലെ എല്ലാ സംസ്ഥാന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അനുകുമാരി അറിയിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾക്ക് അവധി ബാധകമായിരിക്കില്ല.  

വിവിധ ജില്ലകളിൽ അതിതീവ്ര മഴ തുടരുന്നു; ഇന്ന് കളക്ടർമാർ അവധി പ്രഖ്യാപിച്ചത് നാല് ജില്ലകളിൽ, കോട്ടയത്ത് ഭാഗികം

Latest Videos

undefined

 

 

click me!