അതേ രൂപം, സിസിടിവി ദൃശ്യം കണ്ടപ്പോഴെ പൊലീസിന് ആളെ പിടികിട്ടി; വീണ്ടും മോഷണം നടത്തിയത് മസ്ജിദിൽ, അന്വേഷണം

By Web Team  |  First Published Sep 17, 2024, 6:51 PM IST

ഓഫീസിലെ ഫയലുകൾ ഉൾപ്പെടെയുള്ളവ വാരിവലിച്ച നിലയിലുമായിരുന്നു. പരാതി നൽകിയതിനെത്തുടർന്ന് പുന്നപ്ര പൊലീസ് സ്ഥലത്തെത്തി മസ്ജിദിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.


അമ്പലപ്പുഴ: ആലപ്പുഴ പുന്നപ്രയില്‍ മസ്ജിദിൽ മോഷണം. ഓഫീസിൽ സൂക്ഷിച്ചിരുന്ന 60,000 രൂപ നഷ്ടപ്പെട്ടു. പുന്നപ്ര വണ്ടാനം ഷറഫുൽ ഇസ്ളാം നഗർ ഓഫീസിലാണ് മോഷണം നടന്നത്. ഇന്നലെ രാവിലെ ഓഫീസ് സെക്രട്ടറി എത്തിയപ്പോൾ ഓഫീസ് മുറി തുറന്നു കിടക്കുന്നതാണ് കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മസ്ജിദ് സെക്രട്ടറി ഓഫീസിൽ സൂക്ഷിച്ചിരുന്ന പണം നഷ്ടപ്പെട്ടതായി തിരിച്ചറിഞ്ഞത്. 

ഓഫീസിലെ ഫയലുകൾ ഉൾപ്പെടെയുള്ളവ വാരിവലിച്ച നിലയിലുമായിരുന്നു. പരാതി നൽകിയതിനെത്തുടർന്ന് പുന്നപ്ര പൊലീസ് സ്ഥലത്തെത്തി മസ്ജിദിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. ഏതാനും മാസം മുൻപ് നീർക്കുന്നം ഇജാബ മസ്ജിദിൽ മോഷണം നടത്തിയയാളാണ് ഇതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് തെളിഞ്ഞിട്ടുണ്ട്.

Latest Videos

undefined

​ഗണേഷിന്റെ നിർദേശം കൃത്യമായി പാലിച്ചു, ഓഫ് റോഡ് പരമാവധി കുറച്ച് 439ൽ എത്തിച്ചു;കെഎസ്ആർടിസിക്ക് മിന്നും നേട്ടം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

tags
click me!