എത്തിയത് മുംബൈയിൽ നിന്ന്, ലക്ഷ്യം മലപ്പുറത്തും കോഴിക്കോടും കച്ചവടം; പാനൂരിൽ ബ്രൗൺ ഷുഗറുമായി 54 കാരൻ പിടിയിൽ

By Web Team  |  First Published Nov 20, 2024, 5:24 PM IST

കോഴിക്കോട്, മലപ്പുറം ജില്ലകളിലും കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിലും വിൽപ്പനയ്ക്കായാണ് പ്രതി മയക്കുമരുന്ന് എത്തിച്ചതെന്ന് എക്സൈസ് സംഘം അറിയിച്ചു.


കണ്ണൂർ: കണ്ണൂരിൽ മയക്കുമരുന്നുമായി ഒരാളെ എക്സൈസ് പിടികൂടി. പാനൂർ സ്വദേശിയായ നജീബ്.എം(54) ആണ് വിൽപ്പനയ്ക്കായി കൊണ്ടുവന്ന 19.30 ഗ്രാം ബ്രൗൺ ഷുഗറുമായി പിടിയിലായത്. കൂത്തുപറമ്പ് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എം ജിജിൽ കുമാറിന്‍റെ നേതൃത്വത്തിൽ പാനൂർ ടൗണിനടുത്ത് നടത്തിയ പരിശോധനയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

മുംബൈയിൽ നിന്നുമാണ് നജീബ്  ബ്രൗൺ ഷുഗർ എത്തിച്ചത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലും കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിലും വിൽപ്പനയ്ക്കായാണ് മയക്കുമരുന്നെത്തിച്ചതെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും എക്സൈസ് വ്യക്തമാക്കി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ഷാജി.പി.സി, പ്രിവന്റീവ് ഓഫീസർമാരായ രോഷിത്ത്.പി, ഷാജി അളോക്കൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ജലീഷ്.പി, പ്രനിൽ കുമാർ.കെ.എ, ശജേഷ്.സി.കെ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ബീന.എം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പൊക്കിയത്.

Latest Videos

അതിനിടെ തിരുവല്ല റെയിൽവേ സ്റ്റേഷന് സമീപത്തും മയക്കുമരുന്നുമായി ഒരാളെ പിടികൂടി. ബ്രൗൺ ഷുഗറും കഞ്ചാവുമായി അസം സ്വദേശിയാണ് എക്സൈസിന്‍റെ പിടിയിലായത്. ജയ്പൂർ റഹ്മാൻ എന്നയാളെയാണ് 700 മില്ലിഗ്രാം ബ്രൗൺ ഷുഗറും 15 ഗ്രാം കഞ്ചാവുമായി അറസ്റ്റിലായത്. തിരുവല്ല എക്സൈസ് റേഞ്ച് അസിസ്റ്റന്റ് ഇൻസ്പെക്ടർ നാസറും സംഘവും ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അജയകുമാർ, പ്രിവന്റീവ് ഓഫീസർ വിജയദാസ്, സിവിൽ എക്സൈസ് ഓഫീസർമാരായ രാഹുൽ, രാഹുൽ സാഗർ, റഫീഖ് വനിതാ സിവിൽ എക്സൈസ് ഓഫീസർ ഷീജ, ഡ്രൈവർ വിജയൻ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

Read More : ചീറിപ്പാഞ്ഞ ബൈക്കിൽ നിന്നും താഴെ വീണ ബാ​ഗ്, ഉള്ളിൽ 2 ലക്ഷം രൂപ, യുവാവ് പൊലീസ് സ്റ്റേഷനിലേക്ക്

click me!