പകൽ കറങ്ങി നടന്ന് വീടുകൾ നോക്കിവെക്കും, രാത്രിയെത്തി മോഷ്ടിക്കുന്നത് രീതി; കട്ടർ റഷീദിനെ പൂട്ടി പൊലീസ്

By Web Team  |  First Published Nov 20, 2024, 5:03 PM IST

ഈ മാസം 12 തിയതി പുലർച്ചെ വണ്ടൂരിലെ വ്യാപാര സ്ഥപനത്തിന്‍റെ പൂട്ട് പൊളിച്ച് 52,000 രൂപ മോഷ്ടിച്ച സംഭവത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. 


മലപ്പുറം: അന്തർ സംസ്ഥാന മോഷ്ടാവ് മലപ്പുറം എടവണ്ണ സ്വദേശി റഷീദിനെ പിടികൂടി. വണ്ടൂ‍ർ പൊലീസും നിലമ്പൂർ ഡാൻസാഫും ചേർന്നാണ് കട്ടർ റഷീദ് എന്നറിയപ്പെടുന്ന പ്രതിയെ പിടികൂടിയത്. ഈ മാസം 12-ാം തിയതി പുലർച്ചെ വണ്ടൂരിലെ വ്യാപാര സ്ഥാപനത്തിന്‍റെ പൂട്ട് പൊളിച്ച് 52,000 രൂപ മോഷ്ടിച്ച സംഭവത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. 

പിടിയിലാകുമ്പോൾ പ്രതിയുടെ കൈവശം രണ്ട് ദിവസം മുമ്പ് കൂടത്തായിയിൽ നിന്നും മോഷ്ടിച്ച ബൈക്കും, മോഷണത്തിനുള്ള ആയുധങ്ങളും ഉണ്ടായിരുന്നു. മോഷണക്കുറ്റത്തിന് നിരവധി തവണ ജയിൽവാസം അനുഭവിച്ചിട്ടുള്ള ആളാണ് പ്രതി. വൈത്തിരി ജയിലിൽ നിന്നും ഒരു മാസം മുമ്പാണ് ജയിൽ മോചിതനായത്. മോഷ്ടിച്ച ബൈക്കിൽ പകൽ കറങ്ങി നടന്ന് വീടുകൾ കണ്ടെത്തി രാത്രി മോഷണം നടത്തുന്നതാണ് പ്രതിയുടെ രീതി. 

Latest Videos

ഡ്രൈവർ ഉറങ്ങിപ്പോയി: പത്തനാപുരത്ത് നിന്നുള്ള ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപെട്ടു

https://www.youtube.com/watch?v=Ko18SgceYX8

click me!