ഇവിടെ നായകൾ 'ഡീസന്‍റ് ' അല്ല, ഭയന്നോടിയ കുട്ടിയെ കടിക്കാൻ പാഞ്ഞടുക്കുന്ന തെരുവ് നായ, ഭീതി പടർത്തി വീഡിയോ

By Web Team  |  First Published Jan 31, 2024, 1:38 PM IST

മൂന്നാം ക്ലാസുകാരൻ സായി പ്രമോദിന് നേർക്ക് തെരുവുനായ പാഞ്ഞടുക്കുന്നത് വീഡിയോയിൽ കാണാം


കൊല്ലം: കൊല്ലം ഡീസന്‍റ്  മുക്കിൽ മൂന്നാം ക്ലാസുകാരന് നേരെ പാഞ്ഞടുത്ത് തെരുവുനായ. ഇന്നലെ രാവിലെയായിരുന്നു സംഭവം. ഭയപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഡീസന്‍റ് മുക്ക്- കരിക്കോട്  റോഡിലായിരുന്നു സംഭവം. മൂന്നാം ക്ലാസുകാരൻ സായി പ്രമോദിന് നേർക്ക് തെരുവുനായ പാഞ്ഞടുക്കുന്നത് വീഡിയോയിൽ കാണാം. കടയിൽ പോയി വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു സംഭവം. വീട്ടിലേക്ക് ഓടിക്കയറിയതിനാലാണ് കുട്ടി കടിയേൽക്കാതെ രക്ഷപ്പെട്ടത്. 

Latest Videos

undefined

അതേസമയം, പത്തനംത്തിട്ടയിൽ തെരുവ് നായയുടെ കടിയേറ്റ് 20 പേർക്ക് പരിക്കേറ്റിരുന്നു. അടൂർ, പന്നിവിഴ, മണക്കാല, മൂന്നാളം എന്നീ ഭാഗങ്ങളിലാണ് തെരുവ് നായയുടെ അക്രമണം നടന്നത്. അടൂർ സ്വദേശി സലിം (31) പാടം സ്വദേശി പുഷ്പ നാഥൻ (65), പന്നിവിഴ സ്വദേശിനി ആര്യ (33), പെരിങ്ങനാട് സ്വദേശി കെ.കെ.ജോൺ (83), മണക്കാല സ്വദേശി കരുണാകരൻ (78), അടൂർ സ്വദേശി ജോസഫ് ഡാനിയേൽ (69) തിരുവല്ല സ്വദേശി അജിത (48) മണ്ണടി സ്വദേശി ബിന്ദു (34) അടൂർ സ്വദേശി മണിയമ്മ (68) ഏഴംകുളം സ്വദേശി ബൈജു (47), പന്നിവിഴ സ്വദേശി രജനി (38), കരുവാറ്റ സ്വദേശി ജോസ് മാത്യു (62), മണ്ണടി സ്വദേശി ബിജോ (29), പതിവിഴ സ്വദേശി ഷീബ (34), തുവയൂർ സ്വദേശി രാമകൃഷ്ണൻ (70) എന്നിവരെയാണ് നായ കടിച്ചത്. പരിക്കേറ്റവർ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. മിക്കവരേയും ഒരു നായ തന്നെയാണ് കടിച്ചതെന്നാണ് കടിയേറ്റവർ പറയുന്നത്.

തിരുവനന്തപുരത്ത് ഇന്ത്യൻ കോഫി ഹൗസിന്‍റെ വിശ്രമമുറിയിൽ ജീവനക്കാരൻ തൂങ്ങി മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!