1000 സ്റ്റീൽ ​ഗ്ലാസുകളുണ്ട് അനുച്ചേട്ടന്റെ ചായക്കടയിൽ; വര്‍ഷം 50000 രൂപ ലാഭം; കൊച്ചുചായക്കടയിലെ വലിയ വിശേഷം!

By Web TeamFirst Published Jul 2, 2024, 12:19 PM IST
Highlights

ഇന്ന് ഉപയോഗിച്ച ഗ്ലാസ് ചുടുവെള്ളത്തിൽ കഴുകി വൃത്തിയാക്കി മൂന്നാം ദിനമേ ഉപയോഗിക്കൂ. നാലു വർഷം മുമ്പാണ് സ്‌റ്റീൽ ഗ്ലാസിലേക്കുള്ള അനുവിൻ്റെ മാറ്റം. 

പാലക്കാട്: സാധാരണ ചായക്കടകളിലൊക്കെ ചായ കൊടുക്കുന്നത് ചില്ലു​ഗ്ലാസിലല്ലേ? എന്നാൽ സ്റ്റീൽ ഗ്ലാസിൽ മാത്രം ചായ തരുന്ന ചായക്കടക്കാരനുണ്ട്. അങ്ങ്  പാലക്കാട് തേൻകുറുശ്ശിയിൽ. തേങ്കുറിശ്ശിയിലെ അനുവിൻ്റെ ചായക്കടയിലുള്ളത് ഒന്നും രണ്ടുമല്ല. ആയിരം സ്റ്റീൽ ഗ്ലാസുകളാണ്. ഇതുവഴി അനു ലാഭിക്കുന്നത് പ്രതിവർഷം അരലക്ഷം രൂപയാണ്. അന്നന്നത്തെ ഉപയോഗത്തിനു ശേഷം സ്റ്റീൽ ​ഗ്ലാസുകളെല്ലാം ഒരു പാത്രത്തിൽ ഇട്ടുവയ്ക്കും. ഇന്ന് ഉപയോഗിച്ച ഗ്ലാസ് ചുടുവെള്ളത്തിൽ കഴുകി വൃത്തിയാക്കി മൂന്നാം ദിനമേ ഉപയോഗിക്കൂ. നാലു വർഷം മുമ്പാണ് സ്‌റ്റീൽ ഗ്ലാസിലേക്കുള്ള അനുവിൻ്റെ മാറ്റം. 

എന്തിനാണ് സ്റ്റീൽ ​ഗ്ലാസുകളെന്ന് ചോദിച്ചാൽ അനുവിന്റെ ഉത്തരമിങ്ങനെ. ചായയാണെങ്കിലും കോഫിയാണെങ്കിലും എന്താണെങ്കിലും ഞാൻ കുടിക്കുന്നത് തന്നെ മറ്റുള്ളവർക്ക് കൊടുത്താൽ മതി. അല്ലാതെ മറ്റുള്ളവർക്ക് കൊടുക്കുന്നത് ഒരു രീതിയും ഞാൻ കഴിക്കുന്നത് വളരെ വ‍ൃത്തിയായിട്ടും എന്നുള്ള രീതിയല്ല ഇവിടെ.  വൃത്തിയുള്ള, നല്ല ചായ കിട്ടുമെന്നത് കൊണ്ട് തന്നെ ചായ കുടിക്കാനെത്തുന്നവരും ഹാപ്പിയാണ്. വൃത്തിയായിട്ട് കൊടുക്കുക എന്നുള്ളത് നല്ല സംസ്കാരമാണെന്നും വീട്ടിൽ ചായ കുടിക്കുന്നത് പോലെയുള്ള ഫീലെന്നും പറയുന്നു ചായ കുടിക്കാനെത്തുന്നവർ. 

 

click me!