ജില്ലയിൽ വിവിധ ഇടങ്ങളിൽ റെയിൽവേ ട്രാക്കിന് മുകളിൽ കല്ലും ഇരുമ്പ് കഷ്ണങ്ങളും നേരത്തെ പല തവണ കണ്ടെത്തിയിരുന്നു
കാസര്‍കോട്: കാസർകോട് ചന്ദ്രഗിരി പാലത്തിന് സമീപം റെയിൽവേ ട്രാക്കിൽ സംശയകരമായ സാഹചര്യത്തിൽ കടലാസ് പൊതി കണ്ടെത്തി. സംഭവം അറിഞ്ഞ് ആർപിഎഫും റെയിൽവേ പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. കടലാസ് പൊതി തുറന്ന് പരിശോധിച്ചപ്പോള്‍ കെട്ട് കമ്പിയും ചരടുമാണ് കണ്ടെത്തിയത്.
ജില്ലയിൽ വിവിധ ഇടങ്ങളിൽ റെയിൽവേ ട്രാക്കിന് മുകളിൽ കല്ലും ഇരുമ്പ് കഷ്ണങ്ങളും നേരത്തെ പല തവണ കണ്ടെത്തിയിരുന്നു. എന്നാല്‍, അതിനാല്‍ തന്നെ ഇരുമ്പ് ക്ഷണങ്ങളോ മറ്റോ ആയിരിക്കുമെന്നാണ് ആദ്യം കരുതിയത്. കടലാസ് പൊതി ആരെങ്കിലും കൊണ്ടുവന്ന് റെയില്‍വെ ട്രാക്കിലിട്ടാണോ ഉപേക്ഷിച്ചതാണോയെന്ന വ്യക്തമല്ല.
undefined