10 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തു.
ആലപ്പുഴ: മാര്‍ച്ച് 31 ന് സംസ്ഥാനത്തെ സമ്പൂര്‍ണ മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ വകുപ്പ് ഇന്റേണല്‍ വിജിലന്‍സ് സ്‌ക്വാഡ് തുറവൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ നടത്തിയ പരിശോധനയില്‍ 17,500 രൂപ പിഴ ഈടാക്കാന്‍ ശുപാര്‍ശ ചെയ്തു. 10 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തു. മലിനജലം തുറസായ സ്ഥലങ്ങളിലേക്ക് ഒഴുക്കുക, അജൈവമാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്യുക, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.
ശ്രീ നാരായണ കോളേജ് -5000 രൂപ, അപ്പു സ്റ്റോര്‍സ്- 2000 രൂപ, അഞ്ജലി ഗിഫ്റ്റ്‌സ്- 500 രൂപ, പുട്ടും കട്ടനും റെസ്റ്റോറന്റ്- 5000 രൂപ, ഡിലൈറ്റ് ബേക്കേര്‍സ്- 5000 രൂപ എന്നിങ്ങനെ സ്‌ക്വാഡ് പിഴ ഇടാക്കി. 23 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ഐ. വി. ഒ. ഡാര്‍ളി ആന്റണി, ബി. ഡി. ഒ. ജോസഫ്, ജി. ഇ. ഒ. അരുണ്‍, പട്ടണക്കാട് ബ്ലോക്ക് വനിത ക്ഷേമ അംഗം ലത, ശുചിത്വ മിഷന്‍ അംഗം സുജമോള്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മീര എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...