കാലപ്പഴക്കം വന്ന ഈ 4 സാധനങ്ങൾ കിടപ്പുമുറിയിൽ നിന്നും മാറ്റിക്കോളൂ

ഒരിക്കൽ നിങ്ങളുടെ മുറി നന്നായി ക്രമീകരിച്ചാൽ എപ്പോഴും അത് അങ്ങനെ തന്നെ നിലനിർത്താൻ ശ്രമിക്കണം. എന്നാൽ പലർക്കും അറിയാത്ത ചില കാര്യങ്ങളുണ്ട്

Remove these 4 outdated items from your bedroom

വീട്ടിൽ ഏറ്റവും കൂടുതൽ സമാധാവും വിശ്രമവും ലഭിക്കേണ്ട ഒരിടമാണ് കിടപ്പുമുറികൾ. അതിനാൽ തന്നെ കിടപ്പുമുറിയിൽ ഉപയോഗിക്കുന്ന വസ്തുക്കൾ കൂടുതൽ സുഖപ്രദവും കംഫോർട്ട് ഉള്ളതും ആയിരിക്കണം. ഒരിക്കൽ നിങ്ങളുടെ മുറി നന്നായി ക്രമീകരിച്ചാൽ എപ്പോഴും അത് അങ്ങനെ തന്നെ നിലനിർത്താൻ ശ്രമിക്കണം. എന്നാൽ പലർക്കും അറിയാത്ത ചില കാര്യങ്ങളുണ്ട്. നമ്മൾ കിടപ്പുമുറിയിൽ നിരന്തരമായി ഉപയോഗിക്കുന്ന ചില വസ്തുക്കൾ കൃത്യമായ ഇടവേളകളിൽ പഴയത് മാറ്റി പുതിയത് വാങ്ങേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് അറിയാം. 

കിടക്കയിൽ ഉപയോഗിക്കുന്ന തലയണ 

Latest Videos

സ്ഥിരമായി നമ്മൾ ഉപയോഗിക്കുന്ന തലയണകൾ ഒരു കേടുപാടുകളും കൂടാതെ വർഷങ്ങളോളം ഉപയോഗിക്കാൻ സാധിക്കും. എന്നാൽ ഒരു പരിധി കഴിഞ്ഞാൽ പഴയത് മാറ്റി പുതിയത് വാങ്ങേണ്ടതുണ്ട്. കാരണം നിരന്തരമായി നമ്മൾ ഒരേ തലയണ ഉപയോഗിക്കുമ്പോൾ അതിൽ നമ്മുടെ ശ്വാസം, അഴുക്ക്, വളർത്തു മൃഗങ്ങളുണ്ടെങ്കിൽ അവയുടെ മുടി എന്നിവ കാണാൻ സാധ്യതയുണ്ട്. ഇത് അണുക്കൾ ഉണ്ടാകാനും അതുമൂലം ആരോഗ്യപ്രശ്നങ്ങൾ വരാനും കാരണമാകുന്നു. 

മാട്രെസ്സ് കവർ അല്ലെങ്കിൽ ബെഡ് ഷീറ്റ് 

തലയണകൾ മാത്രമല്ല ബെഡ് ഷീറ്റുകളും കിടക്കയുടെ വിരികളും മാറ്റേണ്ടതുണ്ട്. കിടക്കയുടെ വിരികളിൽ എണ്ണമയം, പൊടിപടലങ്ങൾ തുടങ്ങിയവ ഉണ്ടാകാൻ സാധ്യതയുണ്ട്. രണ്ട് വർഷമെന്നത് ചെറിയ കാലമായി തോന്നാം. എന്നാൽ ഈ സമയംകൊണ്ട് തന്നെ വിരികൾ നശിച്ചുപോയിട്ടുണ്ടാകാം. അതുകൊണ്ട് തന്നെ കാലപ്പഴക്കം വന്ന നിങ്ങളുടെ ബെഡ്ഷീറ്റുകൾ ഉടനെ മാറ്റിക്കോളൂ. 

കർട്ടൻ മാറ്റം 

കർട്ടനുകൾ കിടപ്പുമുറികൾക്ക് കൂടുതൽ സ്വകാര്യതയും ഭംഗിയും നൽകുന്നവയാണ്. എന്നാൽ ഇവയിൽ കൂടുതൽ അളവിൽ പൊടിപടലങ്ങൾ ഉണ്ടാവാനുള്ള സാധ്യതയും വളരെ കൂടുതലാണ്. അതിനാൽ തന്നെ അധിക കാലം ഒന്ന് തന്നെ ഉപയോഗിക്കാതെ ഇടയ്ക്ക് മാറ്റിയിടുകയോ അല്ലെങ്കിൽ പുതിയത് വാങ്ങുകയോ ചെയ്യാവുന്നതാണ്. 

വാൾ ആർട്

ലളിതമായി തന്നെ കിടപ്പുമുറി കൂടുതൽ ഭംഗിയാക്കാൻ ഉപയോഗിക്കുന്ന ചില വസ്തുക്കളിൽ ഒന്നാണ് വാൾ ആർട്. ചിലർ മുറിക്കുള്ളിൽ ഫോട്ടോ ഫ്രയിമുകളും വയ്ക്കാറുണ്ട്. വർഷങ്ങളായി ഒന്ന് തന്നെ വെച്ചാൽ അത് തന്നെയായിരിക്കും നിങ്ങൾ നിരന്തരമായി കാണേണ്ടി വരുന്നതും. ഇത് നിങ്ങളുടെ മൂഡിനെ അറിഞ്ഞോ അറിയാതെയോ സാരമായി ബാധിക്കും. അതിനാൽ തന്നെ ഓരോ സമയത്തും ഓരോ തരത്തിലുള്ള വാൾ പെയ്ന്റിങ്ങുകളോ അല്ലെങ്കിൽ ഫോട്ടോ ഫ്രയിമുകളോ ചുമരിൽ  വയ്ക്കാവുന്നതാണ്. ഇത് നിങ്ങളുടെ പഴയ ഓർമകളെ പുതുക്കാൻ സഹായിക്കുന്നു.   

സ്പോഞ്ചിലുള്ളത് കോടാനുകോടി കീടാണുക്കൾ; വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കാം

vuukle one pixel image
click me!