ഈച്ച ശല്യമെന്ന് പരാതി, ഹോട്ടലിൽ പരിശോധന നടത്തിയപ്പോൾ കണ്ടത് പഴകിയ അല്‍ഫാം; കാക്കനാട്ടെ ഹോട്ടലിന് നോട്ടീസ്

By Web Team  |  First Published Nov 13, 2024, 5:41 PM IST

കൊച്ചി കാക്കനാട് ചിറ്റേത്തുകരയിൽ ഹോട്ടലിൽ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു.ഹോട്ടലിന് ആരോഗ്യ വിഭാഗം നോട്ടീസ് നൽകി.


കൊച്ചി: കൊച്ചി കാക്കനാട് ചിറ്റേത്തുകരയിൽ ഹോട്ടലിൽ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. ചിറ്റേത്തുകരയിലെ ഹെവൻസ് കിച്ചൻ റെസ്റ്റോറന്‍റിൽ നിന്നാണ് പഴികയ ചിക്കൻ അല്‍ഫാം ഉള്‍പ്പെടെ പിടിച്ചെടുത്തത്.

ഹോട്ടലിലും പരിസരത്തും ഈച്ച ശല്യമെന്ന പരാതിയെ തുടര്‍ന്നാണഅ തൃക്കാക്കര നഗരസഭ ആരോഗ്യ വിഭാഗം പരിശോധനയ്ക്കെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിൽ ഹോട്ടലിലെ ഫ്രിഡ്ജിൽ നിന്ന് പഴകിയ ചിക്കൻ അല്‍ഫാം, ഫ്രൈഡ് റൈസ്, പൊറോട്ടമാവ് തുടങ്ങിയവ പിടിച്ചെടുത്തു. ഹോട്ടലിന് ആരോഗ്യ വിഭാഗം നോട്ടീസ് നൽകി.

Latest Videos

'പോളിങ് കുറയുമെന്ന് സുധാകരേട്ടനോട് പറഞ്ഞിരുന്നു, പക്ഷേ കോണ്‍ഗ്രസ് മുൻകൂട്ടി തിരിച്ചറിഞ്ഞില്ല' ; പിവി അൻവര്‍

 

click me!