പുതിയാപ്പ ഹാര്‍ബറില്‍ 'വ്യാകുലമാത', 'സീബാസ്സ'യും ബോട്ടുകൾ കസ്റ്റഡിയിൽ, കാരണം അനുമതിയില്ലാതെ മത്സ്യബന്ധനം

By Web Team  |  First Published Oct 10, 2024, 8:16 PM IST

ബോട്ടുകളില്‍ ഉണ്ടായിരുന്ന മത്സ്യം ലേലം ചെയ്ത് പണം സര്‍ക്കാരിലേക്ക് അടച്ചു

Puthiyapa Harbour Two boats caught fishing without permission

കോഴിക്കോട്: അനുമതിയില്ലാതെ മത്സ്യബന്ധനം നടത്തിയ രണ്ട് ബോട്ടുകൾ കസ്റ്റഡിയില്‍. പുതിയാപ്പ ഹാര്‍ബറില്‍ നിന്നും 'വ്യാകുലമാത' എന്ന ബോട്ടും 'സീബാസ്സ' എന്ന കര്‍ണാടകയിൽ നിന്നുമുള്ള ബോട്ടുമാണ് കെ എം എഫ് ആര്‍ ആക്ടിന് വിരുദ്ധമായി കരവലി നടത്തിയതിനും നിയമാനുസൃത സെപഷ്യല്‍ പെര്‍മിറ്റ് ഇല്ലാതെ കേരള കടല്‍ തീരത്ത് പ്രവേശിക്കുകയും നിരോധിത മത്സ്യബന്ധന വലയായ പെലാജിക്ക് ബോട്ടില്‍ സൂക്ഷിച്ചതിനും മറൈന്‍ എന്‍ഫോഴ്സ്‌മെന്റ് കസ്റ്റഡിയില്‍  എടുത്തത്.

മറൈന്‍ എന്‍ഫോഴ്സ്‌മെന്റ് വിങ്ങ് ഇന്‍സ്‌പെക്ടര്‍ ഓഫ് ഗാര്‍ഡ് ഷണ്‍മുഖന്‍ പി, ഫിഷറീസ് ഗാര്‍ഡ് അരുണ്‍ കെ, റെസ്‌ക്യൂ ഗാര്‍ഡ് സുമേഷ് എന്നിവര്‍ ചേര്‍ന്നാണ് ബോട്ടുകൾ കസ്റ്റഡിയിൽ എടുത്തത്. ഓരോ ബോട്ടിനും രണ്ടര ലക്ഷം രൂപ പിഴ ഈടാക്കി. ബോട്ടുകളില്‍ ഉണ്ടായിരുന്ന ഭക്ഷ്യയോഗ്യമായ മത്സ്യം ലേലം ചെയ്തത് പണം സര്‍ക്കാരിലേക്ക് അടച്ചു.

Latest Videos

കേസിൽ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നൽകി. കേരള കടല്‍ തീരത്ത് അനുമതിയില്ലാതെ പ്രവേശിച്ച് മത്സ്യബന്ധനം നടത്തുന്ന അന്യസംസ്ഥാന യാനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് അസി. ഡയറക്ടര്‍ സുനീര്‍ വി അറിയിച്ചു.

ഒന്നും രണ്ടുമല്ല, മൂന്ന് ലോക റെക്കോർഡുകൾ, ലോകത്തെ അമ്പരപ്പിച്ച് തൃശൂരിലെ 7 മാസം പ്രായമുള്ള ഇസബല്ല

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

vuukle one pixel image
click me!
vuukle one pixel image vuukle one pixel image