കാടുകുറ്റി സാമ്പാളൂര്‍ സ്വദേശിയായ ഷിജോ, കറുകുറ്റി അന്നനാട് സ്വദേശിയായ ബാബു പരമേശ്വരന്‍ നായര്‍ എന്നിവരെയാണ് കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തത്.
തൃശൂർ: നടരാജ പഞ്ചലോഹ വിഗ്രഹം തരാമെന്ന് പറഞ്ഞ് സാധാരണ വിഗ്രഹം നല്‍കി തട്ടിപ്പ് നടത്തിയ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാടുകുറ്റി സാമ്പാളൂര്‍ സ്വദേശിയായ ഷിജോ (45), കറുകുറ്റി അന്നനാട് സ്വദേശിയായ ബാബു പരമേശ്വരന്‍ നായര്‍ (55) എന്നിവരെയാണ് കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ജനുവരി മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവിൽ അഞ്ച് ലക്ഷം രൂപയാണ് ഇവര്‍ വിഗ്രഹത്തിന്‍റെ പേരില്‍ രജീഷ് എന്നയാളില്‍ നിന്നും തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഒടുവില്‍ പഞ്ചലോഹ വിഗ്രഹമാണെന്ന് തെറ്റിദ്ധരിപ്പിച്ച് സാധാരണ വിഗ്രഹം നല്‍കുകയായിരുന്നു പ്രതികള്‍. വിഗ്രഹത്തില്‍ സംശയം തോന്നിയ പരാതിക്കാരന്‍ ജ്വല്ലറിയില്‍ കൊണ്ടുപോയി നോക്കിയപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്.
കൊരട്ടി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അമൃത രംഗന്‍, സബ് ഇന്‍സ്‌പെക്ടര്‍ റെജിമോന്‍, എഎസ്ഐമാരായ ഷീബ, നാഗേഷ്, സ്‌പെഷ്യല്‍ ബ്രാഞ്ച് എഎസ്.ഐ രഞ്ജിത്ത് വി ആര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
പൂനൂരിലെ ഫ്ലാറ്റിൽ രണ്ട് സ്ത്രീകളടക്കം മൂന്ന് പേർ; പരിശോധനയിൽ പിടികൂടിയത് എംഡിഎംഎയും ത്രാസും പണവും
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം