ഗെയിം ചേഞ്ചര്‍ പൊട്ടി: രാം ചരണ്‍ സംഗീത സംവിധായകന്‍ തമനെ അണ്‍ഫോളോ ചെയ്തോ? സത്യം ഇതാണ് !

ഗെയിം ചേഞ്ചർ സിനിമയുടെ പരാജയത്തിന് പിന്നാലെ സംഗീതസംവിധായകൻ തമൻ എസ് വിവാദ പ്രസ്താവന നടത്തിയിരുന്നു. 

Did Ram Charan Unfollow Game Changer Composer After He Took A Jibe At Him

മുംബൈ: രാം ചരണിന്‍റെ അവസാന റിലീസ് ഗെയിം ചേഞ്ചർ ബോക്സ് ഓഫീസില്‍ വന്‍ പരാജയമായിരുന്നു. ചിത്രത്തിലെ ഗാനങ്ങള്‍ പോലും ഹിറ്റായില്ലെന്നാണ് വിലയിരുത്തപ്പെട്ടത്.  ഇതിന് പിന്നാലെ ചിത്രത്തിന്‍റെ സംഗീതസംവിധായകൻ തമൻ എസ് ഒരു അഭിമുഖത്തിൽ ഗാനങ്ങള്‍ ഹിറ്റാകത്താതിന്‍റെ ഉത്തരവാദിത്വം നായകനും നൃത്തസംവിധായകനും കൂടി ഏറ്റെടുക്കണം എന്ന രീതിയില്‍ പരാമര്‍ശം നടത്തിയിരുന്നു.

തമന്‍റെ അഭിമുഖത്തിലെ ക്ലിപ്പ് വൈറലായതിനുശേഷം രാം ചരൺ അദ്ദേഹത്തെ സാമൂഹ്യ മാധ്യമത്തില്‍ അൺഫോളോ ചെയ്തതായി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. സൂപ്പർസ്റ്റാർ അദ്ദേഹത്തെ അൺഫോളോ ചെയ്തുവെന്ന് പലരും വിശ്വസിച്ചപ്പോൾ ഇന്റർനെറ്റിലെ ഒരു വലിയ വിഭാഗം ഇതിന്‍റെ സത്യവസ്ഥ തേടുകയാണ്. 

Latest Videos

എന്നാല്‍ ഹിന്ദുസ്ഥാന്‍ ടൈംസിന്‍റെ വാര്‍ത്ത പ്രകാരം ഇന്‍സ്റ്റഗ്രാമിലോ, എക്സിലോ രാം ചരണ്‍ തമനെ ഇതുവരെ ഫോളോ ചെയ്തിട്ടില്ലെന്നും, അതിനാല്‍ ഈ അഭ്യൂഹം ശരിയല്ലെന്നുമാണ് പറയുന്നത്. താരത്തിന്‍റെ അടുത്ത വൃത്തത്തെ ഉദ്ധരിച്ചാണ് ഈ റിപ്പോര്‍ട്ട്. 

ഈ ആഴ്ച ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ തമൻ പറഞ്ഞു, "സംഗീത സംവിധായകന്റെ മാത്രം കാര്യമല്ല ഒരു ചിത്രത്തിലെ പാട്ട് വിജയിക്കുക എന്നത്. എനിക്ക് 25 ദശലക്ഷം വ്യൂസ് നേടാൻ കഴിഞ്ഞ പാട്ടുകളുണ്ട്, പോസ്റ്റ് ചെയ്യുമ്പോൾ, അത് റീൽസിൽ വര്‍ക്കാകണം. എന്തായാലും, ഗെയിം ചേഞ്ചറിൽ എനിക്ക് അത് സാധിച്ചില്ല. ഡാൻസ് മാസ്റ്റര്‍ക്ക് അതിന്‍റെ ഉത്തരവാദിത്തമുണ്ട്, നായകനും അതുണ്ട്. ഒരു പാട്ടിനും നല്ല ഹുക്ക്-സ്റ്റെപ്പ് ഉണ്ടായിരുന്നില്ല. നിങ്ങൾ അത് ശരിയായി ചെയ്താൽ ക്യാമറാമാനും അത് ശരിയായി പകർത്തും." എന്നാണ് തമന്‍ പറഞ്ഞത്. 

ഷങ്കര്‍ സംവിധാനത്തില്‍ ജനുവരിയിലാണ് ഗെയിം ചേഞ്ചര്‍ ഇറങ്ങിയത്. 400 കോടിയോളം മുടക്കിയ ചിത്രം ബോക്സോഫീസില്‍ വെറും 180 കോടിക്ക് അടുത്താണ് കളക്ഷന്‍ നേടിയത് എന്നാണ് വിവരം. 

ഗെയിം ചേഞ്ചറിന്റെ ക്ഷീണം തീര്‍ക്കാൻ മോഹൻലാല്‍, എമ്പുരാന്റെ വമ്പൻ അപ്‍ഡേറ്റും പുറത്ത്

രണ്‍വീര്‍ സിംഗിന്‍റെ ഡോൺ 3-ൽ നിന്നും നായിക പിന്മാറി; കാരണം ഇതാണ്!

vuukle one pixel image
click me!