കോഴിക്കോട് നഗരസഭ ക്ലീൻ സിറ്റി മാനേജർ കൈ നീട്ടി വാങ്ങി അങ്ങോട്ട് വച്ചില്ല, ആ കൈ തന്നെ കൈക്കൂലിയിൽ കുരുക്കായി

മിനറൽ വാട്ടർ ഏജൻസി തുടങ്ങാനുള്ള അനുമതിക്ക് ആണ് കൈക്കൂലി വാങ്ങിയത്

Kozhikode Municipality Clean City Manager caught by Vigilance while accepting bribe

കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ കോഴിക്കോട് നഗരസഭ ക്ലീൻ സിറ്റി മാനേജർ വിജിലൻസ് പിടിയിൽ. കോഴിക്കോട് ഫറോക്കിലാണ്  നഗരസഭ ക്ലീൻ സിറ്റി മാനേജർ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. കോഴിക്കോട് പേരാമ്പ്ര മുഴിപോത്ത് സ്വദേശി ഇ കെ രാജീവ് ആണ് പിടിയിൽ ആയത്. മിനറൽ വാട്ടർ ഏജൻസി തുടങ്ങാനുള്ള അനുമതിക്ക് ആണ് കൈക്കൂലി വാങ്ങിയത്. മുൻപും ഇയാൾക്കെതിരെ പരാതി ലഭിച്ചിരുന്നതിനാൽ വിജിലൻസിന്‍റെ നിരീക്ഷണത്തിലായിരുന്നു ഉദ്യോഗസ്ഥൻ. ഇതറിയാതെ വീണ്ടും കൈക്കൂലി വാങ്ങുന്നതിനിടെയാണ് രാജീവ് പിടിയിലായത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos

vuukle one pixel image
click me!