39 ഭാര്യമാർ, 94 മക്കൾ, ഒറ്റവീട്ടിൽ താമസം; ലോകത്തിലെ ഏറ്റവും വലിയ കുടുംബം ഈ മിസോറാംകാരന്‍റെ? 

ഓരോ ഭാര്യക്കും അവരുടേതായ സ്ലീപ്പിംഗ് ക്വാർട്ടേഴ്സ് ഉണ്ടായിരുന്നു, എന്നാൽ അവർ പാചകം ചെയ്യുന്നതിനും ഭക്ഷണം കഴിക്കുന്നതിനും കുട്ടികളെ വളർത്തുന്നതിനും പൊതുവായ ഇടങ്ങൾ പങ്കിട്ടു.

39 Wives And 94 Children story of Ziona Chana

ലോകത്തിലെ ഏറ്റവും വലിയ കുടുംബം വസിക്കുന്ന വിശാലമായ, നൂറുമുറികളുള്ള ഒരു മാളികയുണ്ട് വടക്കുകിഴക്കൻ സംസ്ഥാനമായ മിസോറാമിൽ. ഈ വലിയ കുടുംബത്തിൻ്റെ ഗൃഹനാഥൻ 39 തവണ വിവാഹം കഴിക്കുകയും 94 കുട്ടികൾക്ക് ജന്മം നൽകുകയും ചെയ്ത സിയോണ ചാന എന്ന മനുഷ്യനായിരുന്നു. 

യഥാർത്ഥത്തിൽ അദ്ദേഹത്തിൻറെ കുടുംബത്തിൻറെ വലുപ്പത്തേക്കാൾ ആളുകളെ ആശ്ചര്യപ്പെടുത്തിയത് കുടുംബാംഗങ്ങൾ തമ്മിലുള്ള യോജിപ്പായിരുന്നു. കാരണം 39 ഭാര്യമാരും അവരുടെ മക്കളും താമസിച്ചിരുന്നത് അദ്ദേഹത്തോടൊപ്പം ഒരു വീട്ടിലായിരുന്നു. പരസ്പരം സഹോദരിമാരെ പോലെയാണത്രെ ഇദ്ദേഹത്തിന്റെ 39 ഭാര്യമാരും പെരുമാറിയിരുന്നത്.

Latest Videos

2021-ൽ ആണ് സിയോണ ചാന മരണമടഞ്ഞത്. ഒരു ദാമ്പത്യം തന്നെ സമാധാനത്തിൽ കൊണ്ടുപോകാൻ ആളുകൾ ബുദ്ധിമുട്ടുമ്പോഴാണ് 39 ഭാര്യമാർക്കൊപ്പം ഇദ്ദേഹം സമാധാന ജീവിതം നയിച്ചത്. ഈ അപൂർവമായ കുടുംബകഥ മാധ്യമങ്ങളിൽ ഇടംപിടിച്ചതോടെ ആഗോളതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്നതായി മാറി. ഇവരുടെ കുടുംബത്തിൻറെ ജീവിതശൈലി നേരിട്ട് അറിയാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ ഇവരുടെ വീട്ടിലേക്ക് എത്തുമായിരുന്നുവത്രേ. 

1945 -ൽ ജനിച്ച സിയോണ, ബഹുഭാര്യാത്വം അംഗീകരിക്കുകയും വലിയ കുടുംബങ്ങളിലൂടെ തങ്ങളുടെ മതസമൂഹം വിപുലീകരിക്കുന്നത് കടമയാണെന്ന് വിശ്വസിക്കുകയും ചെയ്തിരുന്നു. ഒരു ക്രിസ്ത്യൻ വിഭാഗമായ ചനാ പാവലിൻ്റെ തലവനായിരുന്നു സിയോണ. 17 -ാമത്തെ വയസിലായിരുന്നു അദ്ദേഹത്തിൻ്റെ ആദ്യ വിവാഹം. പിന്നീട് ഓരോരോ വർഷങ്ങളിലായി കൂടുതൽ കൂടുതൽ വിവാഹങ്ങൾ അദ്ദേഹം കഴിച്ചു. ഓരോ തവണയും വിവാഹിതരായി വീട്ടിലേക്ക് എത്തിയ യുവതികൾ പരസ്പര സഹകരണത്തോടെ ജീവിച്ചു എന്നതാണ് അതിശയകരമായ കാര്യം.
  
"ന്യൂ ജനറേഷൻ ഹൗസ്" എന്ന് അർത്ഥം വരുന്ന ചുവാൻ തർ റൺ എന്ന പേരിലുള്ള നാലു നിലകളിലായി നിർമ്മിച്ചിരുന്ന വലിയ വീട്ടിലായിരുന്നു ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ മുഴുവൻ കഴിഞ്ഞിരുന്നത്. 100 മുറികളുള്ള ഈ വീട് വിശാലമായ കുടുംബത്തെ സുഖമായി പാർപ്പിക്കാൻ തക്കവണ്ണം രൂപകൽപ്പന ചെയ്തതാണ്.  

ഓരോ ഭാര്യക്കും അവരുടേതായ സ്ലീപ്പിംഗ് ക്വാർട്ടേഴ്സ് ഉണ്ടായിരുന്നു, എന്നാൽ അവർ പാചകം ചെയ്യുന്നതിനും ഭക്ഷണം കഴിക്കുന്നതിനും കുട്ടികളെ വളർത്തുന്നതിനും പൊതുവായ ഇടങ്ങൾ പങ്കിട്ടു. സിയോണയുടെ കുട്ടികളുടെ എണ്ണത്തിൻ്റെ കണക്കുകൾ വ്യത്യസ്തമാണ്, ചില റിപ്പോർട്ടുകൾ പ്രകാരം ഈ കണക്ക് 89 ഉം മറ്റുള്ളവ 94 ഉം ആണ്. കൂടാതെ, കുടുംബത്തിൽ 36 പേരക്കുട്ടികളും ഉൾപ്പെടുന്നു.

tags
vuukle one pixel image
click me!