രാധാകൃഷ്ണനെ വെടിവെച്ച് കൊന്നതിന് കാരണം വ്യക്തി വിരോധം? തോക്ക് കണ്ടെത്തിയിട്ടില്ല

മദ്യലഹരിയിലാണ് കൊലപാതകമെന്നാണ് വിവരം. രാധാകൃഷ്ണന്റെ നെഞ്ചിലാണ് വെടിയേറ്റത്. നിർമാണ കരാറുകാരനാണ് സന്തോഷ്.

kannur radhakrishnan shot death case details out

കണ്ണൂർ: കൈതപ്രത്ത് ഗുഡ്‌സ് ഓട്ടോ ഡ്രൈവർ രാധാകൃഷ്ണനെ വെടിവെച്ച് കൊന്നതിന് കാരണം വ്യക്തി വിരോധമെന്ന് നിഗമനം. കസ്റ്റഡിയിലുള്ള പെരുമ്പടവ് സ്വദേശി സന്തോഷിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. മദ്യലഹരിയിലാണ് കൊലപാതകമെന്നാണ് വിവരം. രാധാകൃഷ്ണന്റെ നെഞ്ചിലാണ് വെടിയേറ്റത്. നിർമാണ കരാറുകാരനാണ് സന്തോഷ്. രാധാകൃഷ്ണന്റെ നിർമാണത്തിലിരിക്കുന്ന വീട്ടിലാണ് കൊലപാതകം നടന്നത്. ഇരുവരും തമ്മിൽ നേരത്തെ ചില തർക്കങ്ങൾ ഉണ്ടായിരുന്നുവെന്നും സൂചനയുണ്ട്. തോക്ക് കണ്ടെത്തിയിട്ടില്ല. പ്രതി സന്തോഷിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ഇയാൾക്ക് തോക്ക് ലൈസൻസ് ഉണ്ടെന്ന് പൊലീസ് പറയുന്നു. സന്തോഷിന്റെ ഫേസ്ബുക്ക് പോസ്റ്റുകളിലും അക്രമ സൂചനകളുണ്ട്.  

കോഴിക്കോട് നഗരസഭ ക്ലീൻ സിറ്റി മാനേജർ കൈ നീട്ടി വാങ്ങി അങ്ങോട്ട് വച്ചില്ല, ആ കൈ തന്നെ കൈക്കൂലിയിൽ കുരുക്കായി

Latest Videos

tags
vuukle one pixel image
click me!