സ്‌ട്രോക്ക്, പക്ഷാഘാതം, പാര്‍ക്കിന്‍സണ്‍സ് രോഗം തുടങ്ങിയ നിരവധി കാരണങ്ങള്‍ മൂലം ചലനശേഷി നഷ്ടമായവരെ വീണ്ടും നടത്താന്‍ പഠിപ്പിക്കുന്ന റോബോട്ട് ആണ് ജി ഗെയിറ്റര്‍.
തിരുവനന്തപുരം: ചലനശേഷി നഷ്ടമായവരെ വീണ്ടും നടത്താന്‍ പഠിപ്പിക്കുന്ന റോബോട്ട് ആയ ജി ഗെയിറ്റര്‍ ഉദ്ഘാടനം ചെയ്ത് മന്ത്രി പി രാജീവ്. ജെന്‍ റോബോട്ടിക്‌സ് നിര്‍മ്മിച്ച ജി ഗെയിറ്റര്‍ കൊച്ചി അമൃത ഹോസ്പിറ്റലിലാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്ട്രോള് ഓര്‍ഗനൈസേഷന്റെ അംഗീകാരം ലഭിച്ച ജി ഗെയിറ്റര്‍, റിഹാബിലിറ്റേഷന്‍ രംഗത്ത് വലിയ ചുവടുവെപ്പ് കൂടി ആയിരിക്കുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
പി രാജീവിന്റെ കുറിപ്പ്: ''ചലനശേഷി വീണ്ടെടുക്കാന്‍ സഹായിക്കുന്നതിനായി ജെന്റോബോട്ടിക്‌സ് വികസിപ്പിച്ചെടുത്ത നൂതനമായ മെഡിക്കല്‍ ഉപകരണം ''ജി ഗെയിറ്റര്‍ റോബോട്ട്'' കൊച്ചി അമൃത ഹോസ്പിറ്റലില്‍ ഉത്ഘാടനം ചെയ്തു. ഈ സര്‍ക്കാരിന്റെ കാലത്ത് വിഭാവനം ചെയ്തിട്ടുള്ള 'മേക്ക് ഇന്‍ കേരള'യിലൂടെ രാജ്യത്തിനും ലോകത്തിനും മാതൃകയായ മറ്റൊരു ഉപകരണം കൂടി. ഏഴുവര്‍ഷംമുമ്പ് സ്റ്റാര്‍ട്ടപ്പായി കേരളത്തില്‍ തുടങ്ങി ഇപ്പോള്‍ 400ലധികം പേര്‍ തൊഴിലെടുക്കുന്ന സ്ഥാപനമായി വളര്‍ന്ന ജെന്‍ റോബോട്ടിക്‌സാണ് ഇത് നിര്‍മ്മിച്ചെന്നതില്‍ ഓരോ മലയാളിക്കും അഭിമാനിക്കാം.''
''സ്‌ട്രോക്ക്, സ്പൈനല്‍ കോര്‍ഡ് ഇഞ്ചുറി, ആക്‌സിഡന്റ്, പക്ഷാഘാതം, പാര്‍ക്കിന്‍സണ്‍സ് രോഗം തുടങ്ങിയ നിരവധി കാരണങ്ങള്‍ മൂലം ചലനശേഷി നഷ്ടമായവരെ വീണ്ടും നടത്താന്‍ പഠിപ്പിക്കുന്ന റോബോട്ട് ആണ് ജി ഗെയിറ്റര്‍. സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്ട്രോള് ഓര്‍ഗനൈസേഷന്റെ അംഗീകാരം കൂടെ ലഭിച്ചിട്ടുള്ള ഈ റോബോട്ടിക് സാങ്കേതിക വിദ്യ, റിഹാബിലിറ്റേഷന്‍ രംഗത്ത് ഒരു വലിയ ചുവടുവെപ്പ് കൂടി ആയിരിക്കും. മെഡിക്കല്‍ ഡിവൈസസ് മേഖലയില്‍ രാജ്യത്തിന്റെ തന്നെ ഹബ്ബാകാനൊരുങ്ങുന്ന കേരളത്തിന്റെ ശ്രമങ്ങള്‍ക്ക് പുത്തന്‍ ഊജ്ജം നല്‍കുന്ന ജി ഗെയിറ്റര്‍ ആരോഗ്യമേഖലയിലും വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.''
സ്വാതി മലിവാളിന്റെ പരാതി: കെജ്രിവാളിന്റെ സ്റ്റാഫിനെതിരെ നടപടിക്ക് സാധ്യത