ഒന്നര വർഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് ഫോൺ നന്നാക്കി നൽകാനോ അല്ലെങ്കിൽ ഫോണിന്റെ വിലയോടൊപ്പം 10% പലിശയും കോടതി ചിലവുമടക്കം 75,000 രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു.
പാലക്കാട്: ആപ്പിൾ ഐ ഫോൺ 13 പ്രോ വാങ്ങി മാസങ്ങൾക്കുള്ളിൽ തകരാറിലായതിനെ തുടർന്ന് ഉപഭോക്താവിന് നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര കോടതിയുടെ വിധി. പാലക്കാട് അലനെല്ലൂർ എടത്തനാട്ടുകര സ്വദേശിയും യുപി സ്കൂൾ സംസ്‌കൃതം അധ്യാപകനുമായ സഞ്ജയ് കൃഷ്ണനാണ് കോടതിയെ സമീപിച്ചത്. ഫോൺ ഉപയോഗിച്ച് തുടങ്ങി മാസങ്ങൾക്കുള്ളിൽ തന്നെ അപ്ഡേറ്റ് ചെയ്തതാണ് സഞ്ജയ്ക്ക് വിനയായത്.
ഉപയോഗിക്കാൻ പറ്റാത്ത വിധം സ്ക്രീൻ തകരാറിലായതോടെ ആപ്പിൾ കമ്പനിയുടെ ഒഫീഷ്യൽ സർവീസ് സെന്ററിൽ കൊടുത്തെങ്കിലും ശരിയാക്കി നൽകാത്തതിലും ജീവനക്കാരുടെ മോശം പെരുമാറ്റത്തെയും തുടർന്നാണ് ആപ്പിൾ കമ്പനിക്കെതിരെയും സർവിസ് സെന്ററിനെതിരെയും പാലക്കാട് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചത്.
undefined
Read More... വാങ്ങിയിട്ട് 2 മാസം, കേടായ ഫോൺ മാറ്റി നൽകിയില്ല; മലപ്പുറം സ്വദേശി കോടതി കയറി, ഫ്ലിപ്കാർട്ടിന് പണികിട്ടി
ഒന്നര വർഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് ഫോൺ നന്നാക്കി നൽകാനോ അല്ലെങ്കിൽ ഫോണിന്റെ വിലയോടൊപ്പം 10% പലിശയും കോടതി ചിലവുമടക്കം 75,000 രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. ആപ്പിൾ ഫോൺ ഉപയോഗിക്കുന്നവരിൽ പലർക്കും ഇത്തരം പ്രശ്നങ്ങൾ നേരിടിന്നുണ്ടെന്ന് സഞ്ജയ് പറഞ്ഞു. സഞ്ജയ് കൃഷ്ണന് വേണ്ടി അഡ്വ. മനു മോഹൻ ഹാജരായി.