ആദ്യം സ്റ്റെബിലൈസർ കത്തി, പിന്നാലെ വൻ പുക! കാംകോ ജംഗ്ഷനിലെ വീട്ടിലടിച്ച ഇടിമിന്നലിൽ പരിഭ്രാന്തരായി നാട്ടുകാരും

By Web TeamFirst Published Nov 1, 2024, 12:10 AM IST
Highlights

അടിമാലി ടൗണിനു സമീപം കാംകോ ജംഗ്ഷനിൽ പുളിയിലക്കാട്ട് കശ്യപിന്റെ വീട്ടിലായിരുന്നു ഇടിമിന്നലേറ്റത്

ഇടുക്കി: ഇടുക്കിയിൽ വീട്ടിൽ ഇടിമിന്നലിനെ തുടർന്ന് സ്റ്റെബിലൈസർ കത്തിയമർന്നത് ഭീതി പരത്തി. വീട്ടിനുള്ളിൽ നിന്നും വൻ തോതിൽ പുക ഉയർന്നതോടെ വീട്ടുകാരും നാട്ടുകാരും പരിഭ്രാന്തിയിലായി. എന്നാൽ പിന്നീട് അഗ്നി ബാധക്കോ വലിയ നാശനഷ്ടങ്ങൾക്കോ ഇടയുണ്ടാക്കാതെ പുകയടങ്ങിയതോടെയാണ് വീട്ടുകാർക്കും നാട്ടുകാർക്കും ആശ്വാസമായത്. അടിമാലി ടൗണിനു സമീപം കാംകോ ജംഗ്ഷനിൽ പുളിയിലക്കാട്ട് കശ്യപിന്റെ വീട്ടിൽ വ്യാഴാഴ്ച സന്ധ്യയ്ക്കായിരുന്നു സംഭവം.

കേന്ദ്ര കാലാവസ്ഥ അറിയിപ്പ് ശ്രദ്ധിക്കുക, കേരളത്തിൽ വീണ്ടും അതിശക്ത മഴ എത്തുന്നു; ഓറഞ്ച് അലർട്ട് 2 ജില്ലകളിൽ

മഴയെ തുടർന്നുണ്ടായ ഇടിമിന്നലിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായതാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫ്രിഡ്ജിന് മുകളിൽ വച്ച് ഉപയോഗിച്ചിരുന്ന സ്റ്റെബിലൈസറിനകത്ത് നിന്നും ആണ് ആദ്യം പുക ഉയർന്നത്. ഇതിനകത്തുള്ള വയറുകൾ പൂർണ്ണമായി കത്തിയമർന്നതോടെ വൻതോതിൽ കെട്ടിടത്തിൽ നിന്നും പുക ഉയർന്നു. ശക്തമായ പുകയ്ക്കൊപ്പം രൂക്ഷഗന്ധവും ഉയർന്നതോടെയാണ് പ്രദേശവാസികൾക്കിടയിൽ ഭീതി പരന്നത്. നാട്ടുകാർ വിവരമറിയിച്ചതോടെ ഫയർഫോഴ്സ് സംഘം സ്ഥലത്ത് എത്തി. മറ്റു വീട്ടുപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് ഫയർഫോഴ്സ് ഓഫീസർ അറിയിച്ചു.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!