ദേശീയപാതയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു

By Web TeamFirst Published Aug 12, 2024, 1:18 AM IST
Highlights

വാസുദേവനെ ആദ്യം ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടർന്ന്  ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ഹരിപ്പാട്: ആലപ്പുഴയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച്  ഗൃഹനാഥൻ  മരിച്ചു. ഹരിപ്പാട് താമല്ലാക്കൽ തളിരേത്ത് വാസുദേവൻ (78) ആണ് മരിച്ചത്. ദേശീയപാതയിൽ താമല്ലാക്കൽ ജംഗ്ഷന്  സമീപം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു അപകടം. വാസുദേവനെ ആദ്യം ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടർന്ന്  ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ രാത്രി പത്ത് മണിയോടെ മരിച്ചു. ഭാര്യ - വിജയമ്മ. മക്കൾ - ബിനു, ബിനിത, കിരൺകുമാർ.  മരുമക്കൾ - വിദ്യ, വിശ്വംഭരൻ, പരേതനായ ചന്ദ്രൻ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos

click me!