പാലക്കാട് ജില്ലയിലെ വല്ലപ്പുഴ സ്വദേശികളായ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട്: അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് വല്ലപ്പുഴയിലാണ് സംഭവം. ചെറുകോട് ഇലപ്പുള്ളി സ്വദേശിനി മുഖില (62), മകൻ നിഷാന്ത് (39) എന്നിവരെയാണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയുടെ മൃതദേഹം സ്വീകരണ മുറിയിലും മകൻ്റെ മൃതദേഹം കിടപ്പുമുറിയിലുമാണ് കണ്ടെത്തിയത്. രാത്രി ഏറെ വൈകിയിട്ടും വീടിനുള്ളിൽ വെളിച്ചം കാണാതിരുന്നതിനെ തുടർന്ന് പ്രദേശവാസികൾ പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വിവരമറിഞ്ഞ് പട്ടാമ്പി പൊലീസ് സ്ഥലത്തെത്തി. പരിശോധനകൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. തുടർന്ന് നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം സംസ്കരിക്കും.