എല്ലാം 'സേഫ്' എന്ന് കരുതി കാറിൽ യാത്ര, വഴിയിൽ പൊലീസ് വാഹനം തടഞ്ഞു; പരിശോധനയിൽ പിടിച്ചത് 200 ഗ്രാം എംഡിഎംഎ

By Web Team  |  First Published Oct 3, 2024, 7:24 PM IST

ജില്ലാ പൊലിസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളും പരിശോധനയിൽ ഭാഗമായിരുന്നു


കണ്ണൂർ: തളിപ്പറമ്പിൽ വൻ മയക്കുമരുന്ന് വേട്ട. പൊലീസും ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് 200 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായത്. കർണാടകയിലെ വിരാജ്പേട്ട പെരുമ്പാടി സ്വദേശി കെ. ഷാനു (39) ആണ് അറസ്റ്റിലയത്. തളിപ്പറമ്പ് - ഇരിട്ടി സംസ്ഥാന പാതയിൽ നെടുമുണ്ടയിൽ വച്ചാണ് സംഭവം. കാറിൽ തളിപ്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്നു ഷാനു. കണ്ണൂർ ഭാഗത്ത് എംഡിഎംഎ വിതരണത്തിനായി കൊണ്ടുവന്നതാണ് എന്നാണ് പൊലീസിൻ്റെ നിഗമനം. നെടുമുണ്ടയിൽ ശ്രീകണ്ഠാപുരം എസ്.ഐ പി.പി പ്രകാശൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ജില്ലാ പൊലിസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളും പരിശോധനയിൽ ഭാഗമായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. കാറും പൊലീസ് കണ്ടെടുത്തു. 

click me!