യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ

By Web Team  |  First Published Dec 16, 2024, 8:46 PM IST

സംരക്ഷിക്കാമെന്ന് വാ​ഗ്ദാനം നൽകി പരാതിക്കാരി അറിയാതെ പകർത്തിയ നഗ്നചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്.   


തിരുവനന്തപുരം: യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ. കിഴുവിലം കൂന്തള്ളൂർ ദേശത്ത് അനിൽ ഭവനിൽ അനിൽകുമാർ( 53) ആണ് അറസ്റ്റിലായത്. 2020 ജൂൺ മാസം മുതൽ 2024 വരെ പ്രതി പരാതിക്കാരിയെ പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. സംരക്ഷിക്കാമെന്ന് വാ​ഗ്ദാനം നൽകി പരാതിക്കാരി അറിയാതെ പകർത്തിയ നഗ്നചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്.   

click me!