ലോഡ്ജ് ഉടമയെ കബളിപ്പിച്ച് ഒന്നര ലക്ഷത്തോളം രൂപ തട്ടി മുങ്ങി; ലോഡ്ജ് ജീവനക്കാരൻ അറസ്റ്റിൽ

By Web Team  |  First Published Dec 21, 2024, 9:15 PM IST

ഗുരുവായൂർ വടക്കേ നടയിലുള്ള സ്വകാര്യ ലോഡ്ജിലെ റിഷഷനിസ്റ്റ് സന്ദീപ് ടി ചന്ദ്രനെ (35) ആണ് ഗുരുവായൂർ ടെമ്പിൾ പൊലീസ് അറസ്റ്റ് ചെയ്തത്.

Lodge employee arrested fraud in lodge at thrissur chavakkad

തൃശ്ശൂർ: തൃശൂർ ഗുരുവായൂരിൽ ലോഡ്ജ് ഉടമയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത് മുങ്ങിയ ലോഡ്ജ് ജീവനക്കാരൻ അറസ്റ്റിൽ. ഗുരുവായൂർ വടക്കേ നടയിലുള്ള സ്വകാര്യ ലോഡ്ജിലെ റിസപ്ഷനിസ്റ്റ് പാലയൂർ സ്വദേശി സന്ദീപ് ടി ചന്ദ്രനെ (35) ആണ് ഗുരുവായൂർ ടെമ്പിൾ പൊലീസ് അറസ്റ്റ് ചെയ്തത്.

വിവാഹങ്ങൾക്കും റൂമുകൾക്കുമായി ലോഡ്ജിൽ എത്തുന്നവർ അഡ്വാൻസായി നൽകുന്ന പണം രസീതിൽ കൃത്രിമം കാണിച്ച് പ്രതി സ്വന്തം അക്കൗണ്ടിലേക്ക് തിരിമറി നടത്തുകയായിരുന്നു. ഏകദേശം ഒന്നര ലക്ഷത്തോളം രൂപയാണ് പ്രതി തട്ടിയെടുത്തത്. ലോഡ്ജ് ഉടമയുടെ പരാതിയിൽ ഈ മാസം ആദ്യം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ചാവക്കാട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു. ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷനിലെ SI കെ.ഗിരി, എഎസ്ഐ രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. 

Latest Videos

Also Read: 400 കോടിയുടെ സ്ഥലം തട്ടാൻ പൊലീസിന് ക്വട്ടേഷൻ, മുതലാളിയെ കുടുക്കാൻ ജീവനക്കാരനെതിരെ കള്ളക്കേസ്, നടപടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

vuukle one pixel image
click me!
vuukle one pixel image vuukle one pixel image