നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കോഴിക്കോടു നിന്നും എറണാകുളത്തു നിന്നും എസി ലോ ഫ്ലോർ ബസ് സർവ്വീസ് തുടങ്ങി

By Web Team  |  First Published Aug 30, 2024, 2:08 PM IST

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന വിമാന യാത്രക്കാർക്ക് പ്രയോജനപ്രദമാകുന്ന രീതിയിലാണ് സർവീസുകൾ ക്രമീകരിച്ചിട്ടുള്ളതെന്ന് കെഎസ്ആർടിസി


കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കും തിരിച്ചും കോഴിക്കോടു നിന്നും എറണാകുളത്തു നിന്നും എസി ലോ ഫ്ലോർ സർവ്വീസുകൾ ആരംഭിച്ചു. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന വിമാന യാത്രക്കാർക്ക് പ്രയോജന പ്രദമാകുന്ന രീതിയിലാണ് സർവീസുകൾ ക്രമീകരിച്ചിട്ടുള്ളതെന്ന് കെഎസ്ആർടിസി അറിയിച്ചു.

കോഴിക്കോടു നിന്നും ഉച്ചയ്ക്ക് 2 മണിക്കും 4 മണിക്കും 6 മണിക്കുമായി  മൂന്ന് സർവീസുകളാണ് നെടുമ്പാശ്ശേരി വഴി എറണാകുളത്തേക്ക് ആരംഭിച്ചിട്ടുള്ളത്. രാവിലെ 3 മണിക്കും 4 മണിക്കും 5 മണിക്കുമായാണ് എറണാകുളത്തു നിന്നും നെടുമ്പാശ്ശേരി വഴി കോഴിക്കോട്ടേയ്ക്കുള്ള സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.

Latest Videos

undefined

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും ബസ് കോഴിക്കോടേക്ക് പുറപ്പെടുക രാവിലെ 3:45, 4:45, 5:45 എന്നീ സമയങ്ങളിലാണ്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും എറണാകുളത്തേക്ക് പുറപ്പെടുക രാത്രി 7:10, 9:10, 11:10 എന്നീ സമയങ്ങളിലായിരിക്കും.

ഓൺലൈൻ റിസർവേഷൻ സൗകര്യം ലഭ്യമാണ്. www.onlineksrtcswift.com എന്ന വെബ്സൈറ്റ് വഴിയും ente ksrtc neo oprs എന്ന മൊബൈൽ ആപ്പ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് കെഎസ്ആർടിസി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് കെഎസ്ആർടിസി കോഴിക്കോട് - 0495-2723796, എറണാകുളം - 0484-2372033 നമ്പറുകളിൽ ബന്ധപ്പെടാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!