കൂടരഞ്ഞിയിൽ ബൈക്ക് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് അപകടം, ചികിത്സയിലിരുന്ന യുവാവ് മരിച്ചു

By Web TeamFirst Published Oct 30, 2024, 9:24 PM IST
Highlights

ഓമശ്ശേരിയിലെ എസ് എസ് എഫ് പ്രവര്‍ത്തകനായിരുന്നു ഹാരിസ്

കോഴിക്കോട്: കൂടരഞ്ഞിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓമശ്ശേരി പെരുമ്പൊയില്‍ പരേതനായ മുഹമ്മദിന്റെ മകന്‍ ഹാരിസ് (27) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് നാലോടെ നായാടാംപൊയില്‍ - പെരുമ്പൂള റോഡില്‍ വെച്ചാണ് അപകടമുണ്ടായത്. ബൈക്കിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

നായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞു; മലപ്പുറം എടപ്പാളിൽ ഡ്രൈവർക്ക് ദാരുണാന്ത്യം

Latest Videos

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലിരുന്ന ഹാരിസ് ഇന്നാണ് മരണത്തിന് കീഴടങ്ങിയത്. പോസ്റ്റ്‌മോര്‍ട്ടം നടപടിക്രമങ്ങള്‍ക്ക് ശേഷം ഓമശ്ശേരി ചോലക്കല്‍ റഹ്‌മാനിയ ജുമാ മസ്ജിദില്‍ ഖബറടക്കും. ഓമശ്ശേരിയിലെ എസ് എസ് എഫ് പ്രവര്‍ത്തകനായിരുന്നു ഹാരിസ്. മാതാവ്: സൈനബ. സഹോദരങ്ങള്‍: ഡോ. സലാം സഖാഫി, അബ്ദുറഹ്‌മാന്‍, ജാബിര്‍ സഖാഫി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!