ആലപ്പുഴ ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി റോയി വർഗീസ് ആണ് ശിക്ഷ വിധിച്ചത്
ആലപ്പുഴ: വീട്ടിൽ കയറി ഗൃഹനാഥയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിയ്ക്ക് രണ്ട് വർഷം കഠിന തടവും പതിനയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. കീരിക്കാട് കുന്നത്തേഴുത്തു കോളനിയിൽ രതീഷ് (38) ആണ് പ്രതി. പ്രതിയുടെ അയൽവാസിയായ സ്ത്രീയെ രാത്രി വീട്ടിൽ അതിക്രമിച്ചുകയറി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതാണ് കേസ്. ആലപ്പുഴ ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി റോയി വർഗീസ് ആണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൻ പബ്ലിക് പ്രോസിക്യൂട്ടർ അംബിക കൃഷ്ണൻ ഹാജരായി.
16 കാരിയായ അതിജീവിതയ്ക്ക് ഗർഭഛിദ്രത്തിന് അനുമതിയില്ല; കുഞ്ഞിനെ സർക്കാർ ഏറ്റെടുക്കണമെന്ന് ഉത്തരവ്
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം