'ബുധനാഴ്ച രാവിലെ ഹോസ്പിറ്റലില്‍ പോകുന്നുവെന്ന് പറഞ്ഞു വീട്ടില്‍ നിന്നും ഇറങ്ങിയ ഇയാള്‍ രാത്രിയായിട്ടും വീട്ടില്‍ മടങ്ങി എത്തിയിരുന്നില്ല.'
തിരുവനന്തപുരം: കോവളത്ത് മധ്യവയസ്‌കനെ പാറക്കുളത്തില്‍ വീണ് മരിച്ചനിലയില്‍ കണ്ടെത്തി. കോവളം കെ.എസ് റോഡ് സിയോണ്‍കുന്നില്‍ പരേതനായ നേശന്റെയും കമലത്തിന്റെയും മകന്‍ ജസ്റ്റിന്‍രാജി(42)നെയാണ് കെ.എസ് റോഡിലെ പാറക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പിതാവിന്റെ മരണശേഷം കിടപ്പ് രോഗിയായ അമ്മയോടൊപ്പമായിരുന്നു ഇയാള്‍ താമസിച്ചിരുന്നതെന്നും കുറെക്കാലമായി വിഷാദ രോഗത്തിന് മരുന്ന് കഴിച്ച് വന്നിരുന്നതായും ബന്ധുക്കള്‍ പറയുന്നു. അവിവാഹിതനായിരുന്നു. ഇയാള്‍ക്കും മാതാവിനും സഹോദരങ്ങളാണ് ഭക്ഷണവും ചികിത്സാസൗകര്യങ്ങളും നല്‍കിയിരുന്നത്. ബുധനാഴ്ച രാവിലെ ഹോസ്പിറ്റലില്‍ പോകുന്നുവെന്ന് പറഞ്ഞു വീട്ടില്‍ നിന്നും ഇറങ്ങിയ ഇയാള്‍ രാത്രിയായിട്ടും വീട്ടില്‍ മടങ്ങി എത്തിയിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.
undefined
പാറക്കുളത്തിനു സമീപത്തെ കെട്ടിട നിര്‍മ്മാണ തൊഴിലാളികളാണ് വെള്ളത്തില്‍ കമിഴ്ന്ന് കിടന്ന മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ കണ്ടത്. കോവളം പൊലീസിനെയും ഫയര്‍ ഫോഴ്‌സിനെയും വിവരമറിയിച്ചതിനെ തുടര്‍ന്ന് മൃതദേഹം പുറത്തെടുത്ത് നടത്തിയ പരിശോധനയില്‍ ബന്ധുക്കള്‍ മൃതദേഹം ജസ്റ്റിന്‍ രാജിന്റെതെന്ന് തിരിച്ചറിയുകയായിരുന്നു. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. രാജു, റാബി, അജിത, പരേതരായ വിജയന്‍, റെജി എന്നിവര്‍ സഹോദരങ്ങളാണ്.
'ആഹാരം നല്‍കാമെന്ന് പറഞ്ഞ് വീട്ടിലെത്തിച്ച ശേഷം പെണ്‍കുട്ടിയെ പീഡിപ്പിച്ചു'; 43കാരന് 14 വര്‍ഷം തടവ്