കടം വാങ്ങിയ പണം തിരികെ നൽകിയില്ല, കൊല്ലത്ത് സുഹൃത്തുക്കൾ തീകൊളുത്തിയ യുവാവ് മരിച്ചു 

By Web Team  |  First Published Dec 2, 2024, 3:28 PM IST

കടം വാങ്ങിയ പണം തിരികെ നൽകാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ പെട്രോൾ ഒഴിച്ച് തീകൊളുത്തിയെന്നാണ് കേസ്. പ്രതികളായ ഷെഫീക്ക്, തുഫൈൽ എന്നിവർ റിമാൻഡിലാണ്.  
 


കൊല്ലം : മൈലാപൂരിൽ സുഹൃത്തുക്കൾ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് മരിച്ചു. ഉമയനല്ലൂർ സ്വദേശി റിയാസ് ആണ് മരിച്ചത്. പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കടം വാങ്ങിയ പണം തിരികെ നൽകാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ പെട്രോൾ ഒഴിച്ച് തീകൊളുത്തിയെന്നാണ് കേസ്. പ്രതികളായ ഷെഫീക്ക്, തുഫൈൽ എന്നിവർ റിമാൻഡിലാണ്.  
അർത്തുങ്കൽ ബൈപാസിൽ ദേശീയപാത നിർമാണ കമ്പനിയുടെ ലോറി സ്കൂട്ടറിലിടിച്ചു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

click me!