എടിഎമ്മിൽ നിന്ന് പണമെടുക്കാൻ സഹായ വാഗ്ദാനം, തിരിച്ച് നൽകുക ഡമ്മി കാർഡ്, പിന്നാലെ പണം തട്ടും; പ്രതി പിടിയിൽ

By Web Team  |  First Published Nov 22, 2024, 5:33 PM IST

എടിഎം വഴി പണം എടുക്കാനറിയാത്ത വൃദ്ധയെയാണ് നജീബ് കഴിഞ്ഞ ദിവസം കബളിപ്പിച്ചത്. 44 എടിഎം കാർഡുകളാണ് ഇയാളുടെ കയ്യിൽ നിന്ന് പൊലീസ് പിടികൂടിയത്.


കോയമ്പത്തൂർ: വാൽപ്പാറയിൽ തേയില തോട്ടതൊഴിലാളികളെ കബളിപ്പിച്ച് പണം തട്ടുന്ന പ്രതി പിടിയിൽ. എടിഎം കാർഡ് ഉപയോഗിച്ച് പണം എടുക്കാൻ അറിയാത്തവരെയാണ് ഇയാൾ കബളിപ്പിപ്പിക്കുന്നത്. 44 എടിഎം കാർഡുകളാണ് ഇയാളുടെ കയ്യിൽ നിന്ന് പൊലീസ് പിടികൂടിയത്.

എടിഎം വഴി പണം എടുക്കാനറിയാത്ത വൃദ്ധയെയാണ് നജീബ് കഴിഞ്ഞ ദിവസം കബളിപ്പിച്ചത്. കാശ് എടുക്കാൻ നജീബിനോട് സഹായം ചോദിച്ച വൃദ്ധയുടെ പിൻ നമ്പർ മനസ്സിലാക്കിയ ശേഷം ഡമ്മി കാർഡ് നൽകി തിരിച്ചയാക്കുകയായിരുന്നു ഇയാൾ. തിരികെ വീട്ടിൽ എത്തിയ വൃദ്ധ 9000 രൂപ പിൻവലിച്ചതായി ഫോണിൽ മെസ്സേജ് കണ്ടപ്പോഴാണ് ചതി പറ്റി എന്ന് മനസ്സിലാക്കിയത്. ഉടനെ തന്നെ പൊലീസിൽ പരാതി നൽകി. 

Latest Videos

undefined

Also Read: ക്ഷേത്ര ഭാരവാഹികളുടെ വീട് ആക്രമിച്ചു, സിപിഐയുടെ പാർട്ടി ഓഫീസ് തകർത്തു; 11 അംഗ ക്രിമിനൽ സംഘം പിടിയിൽ

വാൽപ്പാറ ഡിഎസ്പി ശ്രീനിധിയുടെ നേതൃത്വത്തിലാണ് ആലപ്പുഴ സ്വദേശിയായ നജീബിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കയ്യിൽ നിന്ന് 44 എടിഎം കാർഡുകൾ പിടിച്ചെടുത്തു. വാൽപ്പാറ തേയില തോട്ട തൊഴിലാളികൾക്ക് ശമ്പളം കിട്ടുന്ന ദിവസം ഇയാൾ വാൽപ്പാറയിൽ എത്തും. പണം എടുക്കാൻ അറിയാത്തവർക്ക് പണം എടുത്തു കൊടുക്കുന്ന വ്യാജനെ എടിഎം കാർഡ് മാറ്റി ഡമ്മി കാർഡ് നൽകി കബളിപ്പിക്കും. എറണാകുളം പോലീസ് സ്റ്റേഷനിൽ ഇയാളുടെ പേരിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!