കോതമംഗലം എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സിജോ വർഗീസും സംഘവും നടത്തിയ പരിശോധനയിലാണ് ബ്രൗൺ ഷുഗറുമായി ഇരുവരെയും കണ്ടെത്തിയത്.
എറണാകുളം: കോതമംഗലത്ത് വിൽപ്പനയ്ക്കായി കൊണ്ടുവന്ന 18 ഗ്രാം ബ്രൗൺ ഷുഗറുമായി രണ്ട് അസം സ്വദേശികൾ പിടിയിൽ. ഹഫിജ് ഉദ്ധീൻ, സഫീക്കുൾ ഇസ്‌ലാം എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽപ്പന ലക്ഷ്യമിട്ടാണ് ഇവർ മയക്കുമരുന്ന് കടത്തിക്കൊണ്ട് വന്നത്.
കോതമംഗലം എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സിജോ വർഗീസും സംഘവും നടത്തിയ പരിശോധനയിലാണ് ബ്രൗൺ ഷുഗറുമായി ഇരുവരെയും കണ്ടെത്തിയത്. പ്രിവന്റീവ് ഓഫീസർമാരായ സുധീർ മുഹമ്മദ്, പി.ബി ലിബു, എം.റ്റി ബാബു, സിവിൽ എക്സൈസ് ഓഫീസർമാരായ റസാഖ് കെ.എ, സോബിൻ ജോസ്, എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
undefined
മറ്റൊരു സംഭവത്തിൽ കോഴിക്കോട് ബാര്‍ ഹോട്ടലില്‍ നിന്നും ലഹരിമരുന്നുമായി യുവാവ് പിടിയിലായി. 4.378 ഗ്രാം മെത്താംഫിറ്റമിൻ കൈവശം വെച്ച അരക്കിണര്‍ സ്വദേശി മുഹമ്മദ് ഇര്‍ഷാദാണ് സൗത്ത് ബിച്ചിലെ ബാറില്‍ നിന്നും പിടിയിലായത്. രഹസ്യ വിവരത്തെത്തുടര്‍ന്നായിരുന്നു എക്സൈസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെയുള്ള പരിശോധന. ഹോട്ടലില്‍ വിതരണം ചെയ്യാന്‍ കൊണ്ടുവന്നതാണോ ലഹരിമരുന്ന് എന്ന എന്ന കാര്യം പരിശോധിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം