അതിഥി തൊഴിലാളികളെ കണ്ട് സംശയം, പാലക്കാട്ടും തൊടുപുഴയിലും പൊക്കി; 4 കിലോ കഞ്ചാവുമായി 3 പേർ പിടിയിൽ

By Web TeamFirst Published Oct 11, 2024, 3:37 PM IST
Highlights

 പാലക്കാട് 2.079 കിലോ കഞ്ചാവും തൊടുപുഴയിൽ 2.1 കിലോ കഞ്ചാവുമാണ് പിടികൂടിയത്. സംശയാസ്പദ സാഹചര്യത്തിൽ കണ്ട യുവാക്കളെ പരിശോധിച്ചപ്പോഴാണ് ബാഗിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെടുത്തത്.

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എക്സൈസിന്‍റെ കഞ്ചാവ് വേട്ട. പാലക്കാട്ടും ഇടുക്കിയിലും കഞ്ചാവുമായി ഇതര സംസ്ഥാന സ്വദേശികളെ എക്സൈസ് അറസ്റ്റ് ചെയ്തു. തൊടുപുഴയിൽ 2.1 കിലോഗ്രാം കഞ്ചാവും പാലക്കാട് 2.079 കിലോ കഞ്ചാവുമാണ് പിടിച്ചെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തൊടുപുഴയിൽ പശ്ചിമ ബംഗാൾ സ്വദേശി ഇസ്തം സർക്കാർ എന്നയാളെയാണ് പിടികൂടിയത്. ഇടുക്കി എക്സൈസ് എൻഫോഴ്സ്മെന്‍റ് & ആന്‍റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ മിതിൻലാൽ ആർ.പിയുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പരിശോധനയിൽ എക്സൈസ് ഇൻസ്‌പെക്ടർ വിജയകുമാർ.എസ്.ബി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) നെബു.എ.സി, പ്രിവന്‍റീവ് ഓഫീസർ സിജുമോൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ആൽബിൻ ജോസ്, ജസ്റ്റിൻ ജോസഫ് , അജിത്ത്.ടി.ജെ, തൊടുപുഴ എക്സൈസ് റേഞ്ച് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ അബിൻ ഷാജി എന്നിവർ പങ്കെടുത്തു.

Latest Videos

ഒറ്റപ്പാലത്ത് 2.079 കിലോഗ്രാം കഞ്ചാവുമായി രണ്ട് ജാർഖണ്ഡ് സ്വദേശികളാണ് പിടിയിലായത്. സംശയാസ്പദ സാഹചര്യത്തിൽ കണ്ട മുഹമ്മദ് സഗീർ അൻസാരി, മുഹമ്മദ് അമീർ അൻസാരി എന്നിവരെ പിടികൂടി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ഒറ്റപ്പാലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എ.വിപിൻദാസിന്‍റെ നേതൃത്വത്തിൽ  അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ സുദർശനൻ നായർ, അനു.എസ്.ജെ, പ്രിവന്റീവ് ഓഫീസർമാരായ രാജേഷ്.കെ.പി, ദേവകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ഹരീഷ്.പി, മുഹമ്മദ് ഫിറോസ്‌, ജാക്സൺ സണ്ണി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ലൂക്കോസ് എന്നിരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Read More : നടി കേസിലെ മെമ്മറി കാര്‍ഡിന്റെ അനധികൃത പരിശോധന: അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ഹർജിയിൽ വിധി 14 ന്

click me!