പാലത്തിന് സമീപത്തെ ഷാപ്പിൽ മദ്യപിക്കാനെത്തിയ സംഘത്തിലെ യുവാവ് പുഴയിൽ ഇറങ്ങി നീന്തി, മുങ്ങിപ്പോയി, തിരച്ചിൽ  

By Web Team  |  First Published Nov 19, 2024, 6:39 PM IST

വെൽഡിങ്ങ് തൊഴിലാളിയായ ജെറിനടക്കം അഞ്ചംഗ സംഘം 2 മണിയോടെയാണ് മണലൂർ കടവ് ഷാപ്പിൽ മദ്യപിക്കാനെത്തിയത്.  


തൃശ്ശൂർ : മണലൂർ ഏനാമാവ് സ്റ്റീൽ പാലത്തിന്  സമീപത്തെ ഷാപ്പിൽ മദ്യപിക്കാനെത്തിയ യുവാവിനെ പുഴയിൽ കാണാതായി. പുഴയിലേക്ക് ഇറങ്ങി നീന്തിയ യുവാവ് താഴ്ന്നു പോകുകയായിരുന്നു. വടൂക്കര സ്വദേശി ജെറിൻ (26) നെ ആണ് കാണാതായത്. വെൽഡിങ്ങ് തൊഴിലാളിയായ ജെറിനടക്കം അഞ്ചംഗ സംഘം 2 മണിയോടെയാണ് മണലൂർ കടവ് ഷാപ്പിൽ മദ്യപിക്കാനെത്തിയത്.  ഇതിനിടെ ജെറിൻ പുഴയിലേക്ക് എടുത്ത് ചാടി പുഴയുടെ മധ്യഭാഗം വരെ നീന്തിയ ശേഷം മുങ്ങി പോകുകയായിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് നാട്ടിക, ഗുരുവായൂർ ഫയർഫോഴ്സും അന്തിക്കാട് പോലീസും സ്ഥലത്തെത്തി ജെറിനെ കണ്ടെത്താൻ ശ്രമം തുടരുകയാണ്.  

കഴിഞ്ഞ മാസം 28 മുതൽ മിസ്സിം​ഗ്; മലപ്പുറം പരപ്പനങ്ങാടിയിൽ യുവാവിനെ കാണാനില്ലെന്ന് പരാതി 

Latest Videos

 

 

click me!