108 കുപ്പി! 2 ദിവസം 'ഡ്രൈ ഡേ'യല്ലേ, കച്ചവടം പൊടിപൊടിക്കാമെന്ന് കരുതി, പക്ഷേ എത്തിയത് എക്സൈസ്; പിടിവീണു

By Web Team  |  First Published Sep 30, 2024, 12:15 AM IST

രണ്ട് ഡ്രൈ ഡേ ദിവസങ്ങൾ കണക്കാക്കി മുൻകൂട്ടി വിൽപനക്കായി സൂക്ഷിച്ച് വെച്ച വിദേശമദ്യശേഖരമാണ് പിടിച്ചെടുത്തത്


കൊച്ചി: എറണാകുളം എടവനക്കാട് 55 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം പിടിച്ചെടുത്തു. ഡ്രൈ ഡേ ദിവസങ്ങളിൽ വിൽപനക്ക് കരുതി വെച്ചിരുന്ന മദ്യമാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒക്ടോബ‍ർ മാസം ഒന്നിനും രണ്ടിനും ഡ്രൈഡേ ആയതിനാൽ മദ്യവിൽപനശാലകൾ തുറക്കില്ല. രണ്ട് ഡ്രൈ ഡേ ദിവസങ്ങൾ കണക്കാക്കി മുൻകൂട്ടി വിൽപനക്കായി സൂക്ഷിച്ച് വെച്ച വിദേശമദ്യശേഖരമാണ് പിടിച്ചെടുത്തത്.

ഇന്ന് 7 മണിക്ക് ബിവറേജിന് പൂട്ട് വീഴും, 2 നാൾ സമ്പൂർണ ഡ്രൈഡേ, തുള്ളി മദ്യം കിട്ടില്ല! ബാറുകളടക്കം തുറക്കില്ല

Latest Videos

undefined

ആറ് ബ്രാൻഡുകളുടെ 108 കുപ്പി മദ്യമാണ് പിടിച്ചെടുത്തത്. എടവനക്കാട് നെടുങ്ങാട് സ്വദേശിയായ പി എസ് നിതീഷിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ സഹായികളെ കുറിച്ചും ഇത്രയും മദ്യകുപ്പികൾ എവിടെ നിന്ന് എങ്ങനെ ശേഖരിച്ചു എന്നും അന്വേഷിക്കുകയാണെന്ന് എക്സൈസ് അറിയിച്ചു. വിശദമായ പരിശോധനകൾ തുടരുമെന്ന് എക്സൈസ് സംഘം അറിയിച്ചിട്ടുണ്ട്.

രണ്ട് വ്യത്യസ്ത സംഭവങ്ങൾ, പൊലീസ് പിടികൂടിയത് വയോധികനെയും യുവാവിനെയും; കൈവശമുണ്ടായിരുന്നത് കഞ്ചാവും എംഡിഎംഎയും!

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!