ബിഡിജെഎസ് പിന്തുണയോടെ വിജയം; കരുണാപുരം പഞ്ചായത്ത്‌ യുഡിഎഫ് പിടിച്ചെടുത്തു

By Web Team  |  First Published Sep 15, 2021, 12:36 PM IST

 നിലവിലുണ്ടായിരുന്ന എൽഡിഎഫ് ഭരണ സമിതിയെ കോൺഗ്രസ് അവിശ്വാസത്തിലൂടെ  പുറത്താക്കിയതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് വന്നത്. ബിഡിജെഎസ് അംഗമായ പി ആർ ബിനുവിൻറെ പിന്തുണയോടെയാണ് അവിശ്വാസവും പാസായത്


ഇടുക്കി: ഇടുക്കിയിലെ കരുണാപുരം പഞ്ചായത്തിൽ യുഡിഎഫ് ഭരണം പിടിച്ചെടുത്തു. ബിഡിജെഎസ് അംഗത്തിന്‍റെ പിന്തുണയോടെ ആണ് വിജയം. 17ല്‍ ഒമ്പത് വോട്ടുകള്‍ നേടി കോൺഗ്രസിലെ മിനി  പ്രിൻസ് പ്രസി‍ഡന്‍റ്  ആയി തെരഞ്ഞെടുക്കപ്പെട്ടു. മുന്‍ പ്രസിഡന്‍റ് എൽഡിഎഫിലെ വിൻസി വാവച്ചൻ ആണ് പരാജയപ്പെട്ടത്. നിലവിലുണ്ടായിരുന്ന എൽഡിഎഫ് ഭരണ സമിതിയെ കോൺഗ്രസ് അവിശ്വാസത്തിലൂടെ  പുറത്താക്കിയതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് വന്നത്.

ബിഡിജെഎസ് അംഗമായ പി ആർ ബിനുവിൻറെ പിന്തുണയോടെയാണ് അവിശ്വാസവും പാസായത്. വൈസ് പ്രസിഡന്‍റ്  സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഉച്ചയ്ക്ക് ശേഷം നടക്കും. ബിഡിജെഎസ് അംഗം പി ആർ ബിനു ആയിരിക്കും യുഡിഎഫ് സ്ഥാനാര്‍ത്ഥി. എൽഡിഎഫ് സ്ഥാനാര്‍ത്ഥി കെ ടി സാലിയാണ്. 
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!