പാതിരാത്രിയിൽ വീട്ടുവളപ്പിലെത്തിയ 'ആളെ' കണ്ട് ഞെട്ടി വീട്ടുകാർ, ആർആർടി ഉദ്യോഗസ്ഥരുമെത്തി, മുള്ളൻ പന്നി കൂട്ടിൽ

By Web Team  |  First Published Nov 9, 2024, 8:10 PM IST

മണിക്കൂറോളം നീണ്ടു നിന്ന പ്രയത്നത്തിന്റെ ഫലമായാണ് മുള്ളൻ പന്നി കൂട്ടിലായത്. പിടികൂടിയ മുള്ളൻ പന്നിയെ ഫോറസ്റ്റ് അധികൃത‍ർ സ്ഥലത്ത് നിന്ന് മാറ്റി.  


തിരുവനന്തപുരം: ആറ്റിങ്ങലിലെ വീട്ടുവളപ്പിൽ നിന്ന് മുള്ളൻ പന്നിയെ പിടികൂടി. ആറ്റിങ്ങൽ കരിച്ചയിൽ ഗോകുലത്തിൽ അജിത് കുമാറിൻ്റെ വീട്ടുവളപ്പിലാണ് ഇന്നലെ രാത്രി മുള്ളൻ പന്നി അകപ്പെട്ടത്. വിവരമറിഞ്ഞ് ആർആർടി പാലോട് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. മണിക്കൂറോളം നീണ്ടു നിന്ന പ്രയത്നത്തിന്റെ ഫലമായാണ് മുള്ളൻ പന്നി കൂട്ടിലായത്. പിടികൂടിയ മുള്ളൻ പന്നിയെ ഫോറസ്റ്റ് അധികൃത‍ർ സ്ഥലത്ത് നിന്ന് മാറ്റി.  

മല്ലു ഹിന്ദു ഗ്രൂപ്പ്: നിർണായക റിപ്പോർട്ട് ഡിജിപി കൈമാറി; ഫോൺ ഹാക്ക് ചെയ്തിട്ടില്ല, കടുത്ത നടപടിക്ക് സാധ്യത

Latest Videos

undefined

വീടിനുള്ളിൽ ചാരായ നിർമ്മാണവും വിൽപ്പനയും, വീട്ടുടമ പൊലീസ് പിടിയിൽ

വീടിനുള്ളിൽ അനധികൃത ചാരായ നിർമ്മാണവും വിൽപ്പനയും നടത്തിയ വീട്ടുടമ പൊലീസ് പിടിയിൽ. കാട്ടാക്കട ബഥനിപുരം സ്വദേശി വിജയനാണ് കാട്ടാക്കട പൊലീസിന്റെ പിടിയിലായത്. ചാരായ നിർമ്മാണവും വിൽപ്പനയും നടത്തുന്ന എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാട്ടാക്കട പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാട്ടാക്കട പൊലീസ് ബഥനിപുരം സ്വദേശി വിജയന്റെ വീട്ടിൽ പരിശോധന നടത്തിയത്. സ്ഥലത്തെത്തിയ പൊലീസ് കണ്ടത് വീടിന്റെ ഹാളിലെ ചാരായ നിർമ്മാണമാണ്. വീട്ടിൽ നിന്ന് മുപ്പതും അമ്പതും ലിറ്റ‌ ബാരലുകളിൽ സൂക്ഷിച്ചിരുന്ന 80 ലിറ്റർ കോടയും വാഷും വിൽപനക്ക് തയ്യാറാക്കിയ 15 ലിറ്റർ ചാരായവും കണ്ടെത്തി. വാറ്റുപകരണങ്ങളും സ്ഥലത്ത് നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സ്വന്തം വീട്ടിൽ ഇത്തരത്തിൽ ചാരായം നിർമ്മിച്ച് വിൽക്കുന്നത് 

 

 

 

click me!