വിമാനങ്ങളുടെ എഞ്ചിനും കോക്പിറ്റും ഒക്കെ കണ്ട് ഈ കുട്ടികളുടെസ്വാതന്ത്ര്യദിനാഘോഷം

By Web Team  |  First Published Aug 17, 2023, 3:09 AM IST

സർക്കാർ സ്കൂളുകളിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പം സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ച് തിരുവനന്തപുരം ഇന്റർനാഷനൽ എയർപോർട്ട്.


തിരുവനന്തപുരം:  സർക്കാർ സ്കൂളുകളിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പം സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ച് തിരുവനന്തപുരം ഇന്റർനാഷനൽ എയർപോർട്ട്. എയർ ഇന്ത്യ എഞ്ചിനീയറിംഗ് സർവീസസ് ലിമിറ്റഡ്, എയർ ഇന്ത്യ എക്സ്പ്രസ്സ്‌ എന്നിവരുടെ സഹകരണത്തോടെ എംആർഒ ഹാങ്ങർ യൂണിറ്റിലാണ്‌ പരിപാടികൾ സംഘടിപ്പിച്ചത്. കുട്ടികൾക്ക് വിമാനങ്ങളുടെ എൻജിൻ, കോക്പിറ്റ്, സർവീസ് എന്നിവയെക്കുറിച്ച് അധികൃതർ വിശദീകരിച്ചു. എസ്എസ്എയുടെ നേതൃത്വത്തിൽ നഗരത്തിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള 20 കുട്ടികളും 10 അധ്യാപകരും പങ്കെടുത്തു.

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി വിമാനത്താവളത്തിൽ ചീഫ് എയർപോർട്ട് ഓഫീസർ പതാകയുയർത്തി. സിഐഎസ് എഫ് ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്‌ക്വാഡിന്റെ പ്രദർശനവും യാത്രക്കാർക്കായി സമ്മാന വിതരണവും സെൽഫി ബൂത്തും ഒരുക്കിയിരുന്നു. വിദേശികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ആഘോഷ പരിപാടികളിൽ പങ്കാളികളായി. 

Latest Videos

undefined

Read more: സ്വാതന്ത്ര്യദിനാഘോഷം വ്യത്യസ്തമാക്കി മലയാളി കൂട്ടായ്മ; നയാഗ്ര ഫാൽസിൽ കാർ റാലി, ഇരുനൂറിലേറെ കാറുകൾ പങ്കെടുത്തു

അതേസമയം, രാജ്യത്തിന്റെ എഴുപത്തി ഏഴാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ ത്രിവർണ്ണ  ശോഭയിൽ തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രവും ഒരുങ്ങിയിരുന്നു. ക്ഷേത്രത്തിന്റെ തെക്കേഗോപുരനടയിലാണ് ത്രിവർണ്ണ ശോഭ നൽകിയത്. രാജ്യത്തിന്റെ ദേശീയ പതാകയുടെ മൂന്നു വർണ്ണങ്ങളിൽ തെക്കേഗോപുരനട തല ഉയർത്തി നിന്നു.

സ്വാതന്ത്ര്യദിന ആഘോഷത്തിനോട് അനുബന്ധിച്ച് ശ്രീ വടക്കുംനാഥ ക്ഷേത്രം തെക്കേ ഗോപുരം ത്രിവർണ പതാക രൂപത്തിൽ വൈദ്യുത അലങ്കാരം തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോക് ആണ് സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. ചടങ്ങിൽ ഉപദേശക സമിതി പ്രസിഡന്‍റ് പങ്കജാക്ഷൻ, സെക്രട്ടറി ഹരിഹരൻ, തിരുവമ്പാടി ദേവസ്വം ജോയിൻ്റ് സെക്രട്ടറി ശശിധരൻ, മറ്റു സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ഓണം വരെ ദീപ അലങ്കാരം തുടരും.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!