ആദ്യം ഭർത്താവിനെ പിടികൂടി, കിട്ടിയത് 10 ഗ്രാം കഞ്ചാവ്, വടകരയിൽ വീട്ടിലെത്തിയപ്പോൾ ഭാര്യയും കഞ്ചാവുമായി പിടിയിൽ

റുഖിയയുടെ പക്കല്‍ നിന്നും 15 ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്. കഞ്ചാവ് തൂക്കാൻ ഉപയോ​ഗിക്കുന്ന ഉപകരണവും വീട്ടിൽ നിന്നും കണ്ടെടുത്തു.

husband and wife arrested with cannabis from vadakara


കോഴിക്കോട്: വടകരയില്‍ എക്‌സൈസ് സംഘം കഞ്ചാവുമായി ഭര്‍ത്താവിനെ പിടികൂടിയതിന് പിന്നാലെ ഭാര്യയും കഞ്ചാവുമായി പിടിയില്‍. വല്ല്യാപ്പള്ളി മയ്യന്നൂര്‍ സ്വദേശി പാറക്കല്‍ കരീം(അബ്ദുള്‍ കരീം-55), ഭാര്യ റുഖിയ(45) എന്നിവരെയാണ് വടകര എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പിഎം ഷൈലേഷ് കുമാര്‍ അറസ്റ്റ് ചെയ്തത്. വടകര പഴങ്കാവ് റോഡില്‍ വച്ചാണ് അബ്ദുള്‍ കരീമിനെ 10 ഗ്രാം കഞ്ചാവുമായി പിടികൂടുന്നത്. പിന്നീട് സംശയം തോന്നിയതിനെ തുടര്‍ന്ന് ഇയാളുടെ വീട്ടിലും പരിശോധന നടത്തുകയായിരുന്നു. 

വീട്ടിലുണ്ടായിരുന്ന റുഖിയയുടെ പക്കല്‍ നിന്നും 15 ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്. കഞ്ചാവ് തൂക്കാൻ ഉപയോ​ഗിക്കുന്ന ഉപകരണവും വീട്ടിൽ നിന്നും കണ്ടെടുത്തു. കഞ്ചാവ് വില്‍പന, അടിപിടി, വാഹനമോഷണം ഉള്‍പ്പെടെ ജില്ലയ്ക്കകത്തും പുറത്തുമായി മുപ്പതോളം കേസുകളില്‍ പ്രതിയാണ് കരീം. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍(ഗ്രേഡ്) സികെ ജയപ്രസാദ്, പ്രവന്റീവ് ഓഫീസര്‍(ഗ്രേഡ്) എകെ രതീഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എംപി വിനീത്, മുഹമ്മദ് റമീസ്, കെഎ അഖില്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ എന്‍കെ നിഷ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Latest Videos

Read More : 'അന്ന് മോളെല്ലാം തുറന്ന് പറഞ്ഞു, നടപടി എടുത്തിരുന്നെങ്കിൽ ജീവനോടെ ഉണ്ടായേനേ'; പൊലീസിനെതിരെ ഷിബിലയുടെ പിതാവ്
 

vuukle one pixel image
click me!