14 കോടിയുടെ ഹീവാൻ തട്ടിപ്പ്, ഡയറക്ടർ അനിൽകുമാർ അറസ്റ്റിൽ, കേരള പൊലീസ് പ്രതിയെ പിടികൂടിയത് യുപിയിൽ നിന്നും

By Web TeamFirst Published Sep 21, 2024, 10:13 PM IST
Highlights

സൊനാവ് ലി എന്ന നേപ്പാള്‍ അതിര്‍ത്തി ഗ്രാമത്തില്‍ ഒളിച്ചുതാമസിക്കുകയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു

തൃശൂര്‍: 14 കോടിയിലധികം തട്ടിപ്പു നടത്തിയ ഹിവാന്‍ നിധി, ഹിവാന്‍ ഫിനാന്‍സ് നിക്ഷപ തട്ടിപ്പ് കേസിലെ പ്രതി പീച്ചി വാണിയമ്പാറ സ്വദേശിയായ പൊട്ടിമട ദേശത്ത് ചൂണ്ടേക്കാട്ടില്‍ വീട്ടില്‍ അനില്‍കുമാര്‍ (45) അറസ്റ്റില്‍. തൃശൂര്‍ സിറ്റി ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയില്‍നിന്നാണ് ഇയാളെ പിടികൂടിയത്. സൊനാവ് ലി എന്ന നേപ്പാള്‍ അതിര്‍ത്തിഗ്രാമത്തില്‍ ഒളിച്ചുതാമസിക്കുകയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു.

'ശ്രീ അജിത് കുമാർ സാർ സിന്ദാബാദ്‌, ധനമന്ത്രിയാക്കണം', മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതിന് പിന്നാലെ പരിഹാസവുമായി അൻവർ

Latest Videos

കേസിലെ മറ്റു പ്രതികളായ പുഴയ്ക്കല്‍ ശോഭ സിറ്റിയിലെ ടോപ്പാസ് ഫ്‌ളാറ്റിലെ താമസക്കാരന്‍ മൂത്തേടത്ത് അടിയാട്ട് വീട്ടില്‍ സുന്ദര്‍ സി. മേനോന്‍, പുതൂര്‍ക്കര പുത്തന്‍ വീട്ടില്‍ ബിജു മണികണ്ഠന്‍, അന്നമനട പാലിശേരി സ്വദേശി ചാത്തോത്തില്‍ വീട്ടില്‍ ശ്രീനിവാസന്‍ എന്നിവര്‍ റിമാൻഡിലാണ്.

തൃശൂര്‍ ചക്കാമുക്ക് ദേശത്ത് ഹിവാന്‍ നിധി ലിമിറ്റഡ് ഹീവാന്‍ ഫിനാന്‍സ് സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരായ ഇവര്‍ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് നിക്ഷേപം കൈക്കലാക്കിയെന്നാണ് കേസ്. ആര്‍.ബി.ഐയുടെ നിബന്ധനങ്ങള്‍ക്ക് വിരുദ്ധമായാണ് നിക്ഷേപം സ്വീകരിച്ചത്.  കാലാവധി കഴിഞ്ഞിട്ടും നിക്ഷേപ തുക തിരികെ നല്കിയില്ല. തുടര്‍ന്ന് നിക്ഷേപകര്‍ വിശ്വാസ വഞ്ചന നടത്തിയതായി പരാതി നല്‍കുകയായിരുന്നു. തൃശൂര്‍ വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത 50 കേസുകളാണ് നിലവിലുള്ളത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് ജില്ലാ ജയിലിലേക്ക് അയച്ചു. ബഡ്‌സ് ആക്ട് പ്രകാരം പ്രതികളുടെ വാഹനങ്ങള്‍ കണ്ടുകെട്ടി കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. മറ്റു ഡയറക്ടര്‍മാരുടെ സ്വത്തുക്കള്‍ മരവിപ്പിച്ചിട്ടുണ്ട്. പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്.

10 വർഷം കഴിഞ്ഞവർക്കടക്കം ആധാർ കാർഡിൽ ആശ്വാസ തീരുമാനം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ, പുതുക്കലിലെ 'ഫ്രീ' നീട്ടി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!